റായ്പൂർ: ഛത്തീസ്​ഗഡിലെ ബസ്തർ മേഖലയിൽ സുരക്ഷ ഉദ്യോ​ഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സുരക്ഷ സേനയുടെ സംയുക്ത സംഘം ഓപ്പറേഷൻ ആരംഭിച്ചത്

.സിആർപിഫ്, സിആർജി (ജില്ലാ റിസർവ് ​ഗാർഡ്) എന്നിവർ ഉൾപ്പെടുന്നതാണ് സംയുക്ത സേന. പ്രദേശത്ത് നിന്നും നിരവധി ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് എറ്റുമുട്ടലുണ്ടാകുന്നത്. നിലവിൽ ഏറ്റുമുട്ടലിൽ ഒമ്പത് യൂണിഫോം ധരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

നിരവധി ആയുധങ്ങളും സെൽഫ് ലോഡിങ് റൈഫിളുകളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാ ജവാന്മാരും സുരക്ഷിതരാണെന്നും സ്ഥലത്ത് അന്വേഷണം പുരോ​​ഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.ഓ​ഗസ്റ്റ് 29ന് നാരായൺപൂരിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദി സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു.

ദന്തേവാഡ, ബിജാപൂർ എന്നിവയുൾപ്പെടെ ഏഴ് മേഖലകൾ ഉൾപ്പെട്ടതാണ് ബസ്താർ. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലോടെ സംസ്ഥാനത്ത് 154 മാവോയിസ്റ്റുകളാണ് ഈ വർഷം മാത്രം കൊല്ലപ്പെട്ടതെന്നാണ്റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *