സെപ്റ്റംബര്‍ മാസത്തിലെ വേളാങ്കണ്ണി തീര്‍ത്ഥാടനത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി റെയില്‍വേ മന്ത്രാലയം. ഗോവയിലെ മഡ്ഗാവില്‍ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക.

ട്രെയിന്‍ നമ്പര്‍ 01007 മഡ്ഗാവ് ജംഗ്ഷന്‍- വേളാങ്കണ്ണി – സ്‌പെഷ്യല്‍ എക്‌സ്പ്രസ്: സെപ്റ്റംബര്‍ ആറിന് ഉച്ചയ്ക്ക് 12.30ന് ഗോവയിലെ മഡ്ഗാവില്‍ നിന്ന് പുറപ്പെടും. സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് ഈ ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും.

ട്രെയിന്‍ നമ്പര്‍ 01008 വേളാങ്കണ്ണി-മഡ്ഗാവ് ജംഗ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ്: ഈ ട്രെയിന്‍ സെപ്റ്റംബര്‍ ഏഴിന് രാത്രി 11.55ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെട്ട് സെപ്റ്റംബര്‍ എട്ടിന് രാത്രി 11 മണിയ്ക്ക് ഗോവയിലെ മഡ്ഗാവിലെത്തും

ഈ സ്‌പെഷ്യല്‍ ട്രെയിനിന് കാര്‍വാര്‍,കുംത, ഹോണാവാര്‍, മുരുഡേശ്വര്‍,ഭത്കാല്‍,മൂകാംബിക റോഡ് ബൈണ്ഡൂര്‍, കുന്തപുര, ഉഡുപ്പി, സുരത്കാല്‍, മംഗളുരു ജംഗ്ഷന്‍, കാസര്‍ഗോഡ്, പയ്യന്നൂര്‍,കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, കരൂര്‍ ജംഗ്ഷന്‍, തിരുച്ചിറപ്പള്ളിജംഗ്ഷന്‍,തഞ്ചാവൂര്‍ ജംഗ്ഷന്‍, തിരുവാരൂര്‍ ജംഗ്ഷന്‍, നാഗപട്ടണം സ്റ്റേഷന്‍ എന്നിവിടങ്ങളില്‍സ്‌പെഷ്യല്‍ ട്രെയിനിന് ആകെ 19 കോച്ചുകളാണ് ഉള്ളത്.

2 ടയര്‍ എ.സിയ്ക്ക് രണ്ട് കോച്ചും, 3 ടയര്‍ എ.സിയ്ക്ക് 6 കോച്ചും, സ്ലീപ്പറിന് 7 കോച്ചും ട്രെയിനിലുണ്ട്. കൂടാതെ രണ്ട് ജനറല്‍ കോച്ചും, ഒരു എസ്എല്‍ആര്‍ കോച്ചും, ഒരു ജനറേറ്റര്‍ കാര്‍ കോച്ചും ഈ സ്‌പെഷ്യല്‍ ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *