പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ വൻ തീപിടുത്തം. രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. രണ്ടുപേരും മരിച്ചു. ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിലാണ് അപകടം ഉണ്ടായത്. ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റതാണെന്ന് ഫയർ ഫോഴ്‌സ് അറിയിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്.
ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്.തീ ആളിപ്പടർന്ന ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. തീ അതിവേഗം ആളിപ്പടർന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തീ ആളിപ്പടർന്നതിന് പിന്നാലെ ഓഫീസിൻ്റെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. ഓഫീസിലെ ഫർണിച്ചറുകളടക്കം കത്തിനശിച്ചു.
ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ് പൂർണമായി കത്തിനശിച്ചതായാണ് വിവരം.