ആ ചാട്ടത്തിനും, ആ കനകനേട്ടത്തിനും ഇന്ന് അന്‍പതാണ്ട് തികയുന്നു. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ മലയാളിയുടെ ആദ്യവ്യക്തിഗത സ്വര്‍ണമെന്ന ബഹുമതി ടി.സി. യോഹന്നാന്‍ കൈവരിച്ചത് 1974 സെപ്തംബര്‍ 12ന്. ടെഹ്റാനില്‍ അന്ന് യോഹന്നാന്‍ കുറിച്ച ഏഷ്യന്‍ റെക്കോഡ് ചരിത്രമായിരുന്നു

അന്‍പതുവര്‍ഷത്തിലെറെ പഴക്കുമുള്ള ഈ സ്പൈക്കണിഞ്ഞാണ്, ഇന്നന്‍പതുവര്‍ഷം പഴക്കമുള്ള ഈ പൊന്‍തിളക്കം അന്ന് യോഹന്നാന്‍ ചാടിയെടുത്തത്. ലോങ് ജംപില്‍ എട്ടുമീറ്റര്‍ പിന്നിട്ട ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരമുനാണ് യോഹന്നാന്‍. അത്ലറ്റായ അച്ഛന്‍, മകന്‍ ടിനു യോഹന്നാനെ വിട്ടത് ക്രിക്കറ്റ് മൈതാനത്തേയ്ക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *