കോഴിക്കോട്: ഡോര്‍ തുറന്ന് പുറത്തേക്ക് വീണ കെഎസ്ആർടിസി ഡ്രൈവറെ ഞൊടിയിടയിൽ വലിച്ചുകയറ്റി രക്ഷകയായി പഞ്ചായത്തംഗം ഷമീന. ഡ്രൈവറെ മാത്രമല്ല, ആ ബസിലെ യാത്രക്കാരെ കൂടിയാണ് ഷമീന ജീവിതത്തിലേക്ക് വലിച്ചുകയറ്റിയത്. ഇന്നലെ രാവിലെ കോഴിക്കോട് കുറ്റ്യാടി ടൗൺ ജം‌ഗ്ഷനിലാണ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗവും മഹിളാ കോൺഗ്രസ് കാവിലുംപാറകാവിലുംപാറ ബ്ലോക്ക് പ്രസിഡന്റുമായ കെ കെ ഷമീന രക്ഷകയായി അവതരിച്ചത്.

കോഴിക്കോട് നിന്ന് തൊട്ടിൽപാലത്തേക്ക് പോകുകയായിരുന്ന ബസ് കുറ്റ്യാടി ടൗൺ ജം‌ഗ്ഷനിലെ വളവിൽ എത്തിയപ്പോൾ ഡോർ തുറന്ന് ഡ്രൈവർ പുറത്തേക്ക് വീഴുകയായിരുന്നു. ഇത് കണ്ട ബസിലെ യാത്രക്കാരിയായ ഷമീന സീറ്റിൽ നിന്നു ചാടി എഴുന്നേറ്റ് ഉടൻതന്നെ ഡ്രൈവറെ വലിച്ചുഅപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ നിന്ന് യാത്രക്കാരെയും ബസ് ഡ്രൈവറെയും രക്ഷപ്പെടുത്തിയ ബ്ലോക്ക് പഞ്ചായത്ത് മെംബറെ കുറ്റ്യാടി, കായക്കൊടി മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *