ഇടുക്കി ജില്ലയിലെ കുമളിയിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദ്ദനത്തിനിരയായ ഷെഫീക്കിനെ സംരക്ഷിക്കുന്ന എ.എച്ച്.രാഗിണിക്ക് തൊടുപുഴ ഐ.സി.ഡി.എസിൽ അറ്റൻഡന്റിന്റെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനംരണ്ടാനമ്മയുടെയും പിതാവിന്‍റെയും ക്രൂര പീഡനങ്ങൾക്കിരയായ ഷെഫീക്കിനെ കേരളത്തിന് മറക്കാനാകില്ല.

2013-ജൂലൈ 15നാണ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിന് ഷെഫീക്ക് ഇരയാകുന്നത്. ചട്ടുകം വച്ച് പൊള്ളിച്ചും ഇരുമ്പ് പൈപ്പുകൊണ്ട് ക്രൂരമായി മർദ്ദിച്ചും ദേഹമാസകലം മുറിവുകളുണ്ടാക്കി.വലതു കാൽ ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലായിരുന്നു.

ക്രൂര മർദ്ദനത്തിനിരയായി തലച്ചോറിനും കൈകാലുകൾക്കു പരിക്കേറ്റ ഷെഫീക്കിപ്പോൾ പീഡനത്തിലെ മുറിവുകളെല്ലാം മറന്ന് വളർത്തമ്മ രാഗിണിയ്ക്കൊപ്പം പുതു ജീവിതത്തിലാണ്. മരണത്തോട് മല്ലിട്ടു കിടന്ന അവസ്ഥയിലാണ് ഷെഫീക്കിനെ പരിചരിക്കാൻ രാഗിണിയെ സർക്കാർ നിയോഗിക്കുന്നത്. അവർ പിന്നീട് ഷെഫീക്കിന്റെ വളർത്തമ്മയായിക്രൂര മർദ്ദനത്തിനിരയായി തലച്ചോറിനും കൈകാലുകൾക്കു പരിക്കേറ്റ ഷെഫീക്കിപ്പോൾ പീഡനത്തിലെ മുറിവുകളെല്ലാം മറന്ന് വളർത്തമ്മ രാഗിണിയ്ക്കൊപ്പം പുതു ജീവിതത്തിലാണ്.

മരണത്തോട് മല്ലിട്ടു കിടന്ന അവസ്ഥയിലാണ് ഷെഫീക്കിനെ പരിചരിക്കാൻ രാഗിണിയെ സർക്കാർ നിയോഗിക്കുന്നത്. അവർ പിന്നീട് ഷെഫീക്കിന്റെ വളർത്തമ്മയായിരാഗിണിയുടെ ശുശ്രൂഷയിൽ ഷെഫീക്കിനിപ്പോൾ എഴുന്നേറ്റിരിക്കാനും ആളുകളെ തിരിച്ചറിയാനും കഴിയുന്നുണ്ട്. അങ്കണവാടി ഹെൽപ്പറായിരുന്ന രാഗിണി വിവാഹം പോലും വേണ്ടെന്നു വച്ചാണ് ഷെഫീക്കിനെ പരിചരിക്കുന്നത്.

പത്ത് വർഷത്തോളമായി രാഗിണിയുടെ പരിചരണത്തിലാണ് ഷെഫീക്ക് കഴിയുന്നത്. തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജാണ് രാഗിണിയുടെയും ഷെഫീക്കിന്റെയും സംരക്ഷണ ചുമതല എറ്റെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *