വാഷിങ്ടണ്‍: അമേരിക്കയില്‍ അലബാമ സര്‍വകലാശാലയ്ക്ക് സമീപം വെടിവെപ്പ്. നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 11 മണിയോടെ അലബാമയിലെ ബിര്‍മിന്‍ഗത്തിലെ തെക്കന്‍ പ്രദേശത്തെ അഞ്ചിടങ്ങളില്‍ വെച്ചാണ് വെടിവെപ്പ് നടന്നത്.സര്‍വകലാശാലയ്ക്ക് പുറമെ നിരവധി റസ്റ്റോറന്റുകളും ബാറുകളുമുള്ള ആള്‍ക്കൂട്ടമുള്ള സ്ഥലമാണിത്.
ബിര്‍മിന്‍ഗം പൊലീസും അഗ്നിശമനാ സേനാംഗങ്ങളും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വെടിവെപ്പില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലും വെച്ചായിരുന്നു മരിച്ചത്