ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സിനു പിന്നാലെ ഇന്ത്യയുടെ സ്‌പോര്‍ട്ടിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് ഷൂട്ടിങ് താരം മനു ഭാക്കര്‍. പാരീസില്‍ രാജ്യത്തിനായി ആദ്യ മെഡല്‍ നേടിയ മനു, ഇരട്ട വെങ്കല മെഡലോടെ തിളങ്ങിയിരുന്നു. ഇതോടെ രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച താരമായി മനു മാറി. മനു ഭാക്കര്‍ ഒളിമ്പിക്‌സിനായി ഉപയോഗിച്ച പിസ്റ്റളിനെക്കുറിച്ചുവരെ ചര്‍ച്ചകളുണ്ട്.

ഒരു കോടി രൂപ വിലയുള്ള പിസ്റ്റളാണ് അതെന്നും അല്ലെന്നും തുടങ്ങി പല കഥകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണിപ്പോള്‍ മനു ഭാക്കര്‍. ദേശീയ മാധ്യമം നടത്തിയ ഒരഭിമുഖത്തിനിടെ ഇതുസംബന്ധിച്ച ചോദ്യം മനുവിന് നേരെ ഉയര്‍ന്നു. കോടിയോ എന്ന അദ്ഭുതപ്പെടുന്ന മുഖഭാവത്തോടെയാണ് മനു ആ ചോദ്യത്തെ നേരിട്ടത്. ഒന്നര ലക്ഷം മുതല്‍ 1.85 ലക്ഷം വരെയാണ് പിസ്റ്റളിന്റെ വിലയെന്ന് മനു വ്യക്തമാക്കി.

ഒന്നര ലക്ഷം രൂപ മുതല്‍ 1.85 ലക്ഷം രൂപ വരെയാണ് പിസ്റ്റളിന്റെ വില. ഇത് നിങ്ങള്‍ വാങ്ങുന്ന മോഡലിന്റെയോ, അല്ലെങ്കില്‍ പുതിയതോ സെക്കന്‍ഡ് ഹാന്‍ഡോ ആണെങ്കില്‍, അതുമല്ല നിങ്ങളുടെ ഇഷ്ടാനുസൃത മോഡലാണെങ്കില്‍, അതിനനുസരിച്ചായിരിക്കും വില.

ഒരു ലെവലിലെത്തിയാല്‍ കമ്പനി നിങ്ങള്‍ക്ക് സൗജന്യമായി പിസ്റ്റള്‍ തരികയും ചെയ്യും’- മനു പറഞ്ഞു.പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനം, പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനം എന്നിവയിലാണ് ഇരുപത്തിരണ്ടുകാരി രണ്ട് വെങ്കല മെഡല്‍ സ്വന്തമാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *