Month: September 2024

വ്യാപക സൈബർ ആക്രമണം നിയമ നടപടി സ്വീകരിക്കുമെന്ന് WCC

സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി. സൈബർ ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്ന് ഡബ്ല്യുസിസി പറഞ്ഞു. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കുക എന്നത് പുരുഷാധിപത്യത്തിന്റെ പ്രവണതയാണെന്നും ഡബ്ല്യുസിസി പറയുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് ഉണ്ടാക്കിയ ചലനങ്ങളാണ്…

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും മത്സരിക്കുമെന്ന് സൂചന

ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും മത്സരിക്കുമെന്ന് സൂചന. കോൺഗ്രസ് സ്ഥാനാര്‍ത്ഥികളായാവും ഇരുവരും മത്സരിക്കുക. ഇന്ന് രാവിലെ രാഹുൽ ഗാന്ധിയുമായി വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത തിങ്കളാഴ്ച്ച കോൺഗ്രസ് സ്ഥാനാർത്ഥികളുടെ…

മുഖ്യമന്ത്രിയുടെ രാജി, മലപ്പുറത്ത് യൂത്ത്കോൺ​ഗ്രസ് മാ‍ർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

മലപ്പുറം: യൂത്ത്കോൺ​ഗ്രസ് സംഘടിപ്പിച്ച എസ്പി ഓഫീസ് മാ‍ർച്ചിൽ സംഘർഷം. പൊലീസ് പ്രവർത്തകരെ ബലംപ്രയോ​ഗിച്ച് നീക്കുകയാണ്. ജലപീരങ്കിയും പ്രയോ​ഗിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു.പൊലീസിന് നേരെ വടികൾ എറിഞ്ഞു. പ്രവർത്തകരെയും കൊണ്ട് പോയ പൊലീസ് ജീപ്പ് പ്രവർത്തകർ…

നിങ്ങളുടെ സ്നേഹമുള്ളേടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല മഞ്ജു വാര്യർ

നിങ്ങളുടെ സ്നേഹമുള്ളേടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് മഞ്ജു വാര്യർ. മലയാള സിനിമ ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മൈ-ജി ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു താരത്തിന്റെ പ്രസ്താവന. നടൻ ടൊവിനോ തോമസും ഒപ്പമുണ്ടായിരുന്നു.സിനിമാ മേഖലയിലെ…

ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരായ ലഹരി പാർട്ടി പരാതിയിൽ കൊച്ചി സിറ്റി പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി

ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരായ ലഹരി പാർട്ടി പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു.കൊച്ചി സിറ്റി പൊലീസ് ആസ്ഥാനത്ത് ലഭിച്ച പരാതി ACPക്ക് കൈമാറി.കൊച്ചിയിലെ ഫ്ളാറ്റില്‍ ലഹരി പാര്‍ട്ടി നടത്താറുണ്ടെന്ന…

സംസാരിച്ചു കൊണ്ട് ആശുപത്രിയിലേക്ക് പോയി പുറത്തെത്തിയത് മൃതശരീരമായി ചികിത്സാപ്പിഴവെന്ന് ആരോപണം

കണ്ണൂർ ഇരിക്കൂർ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ടി.പി. ജസീർ ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ചെന്ന് പരാതി. ശ്രീകണ്ഠാപുരം കോട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ വയറു വേദനയെ തുടർന്ന് എത്തിയ യുവാവിന് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ മരണം സംഭവിച്ചു എന്നാണ് ആരോപണം. എന്നാൽ…

ഗുരുവായൂരിൽ സെപ്റ്റംബർ 8 ന് റെക്കോർഡ് വിവാഹങ്ങൾ, ബുക്ക് ചെയ്തിരിക്കുന്നത് 330 വിവാഹങ്ങൾ

സെപ്റ്റംബർ 8 ന് ഗുരുവായൂരിൽ റെക്കോർഡ് കല്യാണങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. സെപ്തംബർ 8ന് ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങളാണ്. 227 വിവാഹങ്ങളായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. 7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാൽ ഇനിയും എണ്ണം കൂടാമെന്നാണ്…

പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ ഓണക്കിറ്റ്‌ നൽകും

പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ ഓണത്തിന്റെ ഭാഗമായി ഓണക്കിറ്റ്‌ വിതരണം ചെയ്യും. 1833 തൊഴിലാളികൾക്ക്‌ 1050 രൂപ വിലമതിക്കുന്ന സാധനങ്ങൾ അടങ്ങുന്ന കിറ്റാണ്‌ ലഭിക്കുന്നതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 20 കിലോഗ്രാം അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ…

നടൻ വി പി രാമചന്ദ്രൻ അന്തരിച്ചു

സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്ന ഇദ്ദേഹം പയ്യന്നൂർ സ്വദേശിയാണ്. പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി പി…

പാപ്പനംകോട് തീപിടിത്തം; വൈഷ്ണയ്ക്ക് കുത്തേറ്റതായി നിഗമനം കാരണം തേടി പൊലീസ്

തിരുവനന്തപുരം: പാപ്പനംകോട് തീപിടിത്തത്തിൽ കൂടുതൽ വിവരങ്ങൾ തേടി പൊലീസ്. വൈരാ​ഗ്യത്തിൽ, ഒപ്പം താമസിക്കുന്ന ബിനു വൈഷ്ണയെ കൊലപ്പെടുത്തുകയും സ്വയം ജീവനൊടുക്കുകയും ചെയ്തെന്നാണ് സംശയം. വൈഷ്ണയ്ക്ക് കുത്തേറ്റതായും പൊലീസ് സംശയിക്കുന്നുണ്ട്. ഓഫീസിൽ കത്തി കണ്ടെത്തിയിരുന്നു. വൈഷ്ണയെ കുത്തിയശേഷം ബിനു തീയിട്ടതാകാമെന്നാണ് പൊലീസ് നിഗമനം.…