Month: September 2024

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍ ഉരുൾപൊട്ടൽ കണക്ക് വിവാദം ചർച്ചയായി

പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഒക്ടോബർ നാല് മുതൽ വിളിച്ചു ചേർക്കാൻ തീരുമാനം. ഇക്കാര്യം ഗവർണറോട് ശുപാർശ ചെയ്യും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമ‍ർപ്പിച്ച മെമ്മോറാണ്ടത്തിലെ വിവരങ്ങളും ചർച്ചയായി.…

രാഹുല്‍ ഗാന്ധിക്ക് ഭീഷണി എന്‍ഡിഎ നേതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിക്കെതിരെ എന്‍ഡിഎ നേതാക്കള്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളില്‍ പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ബിജെപി നേതാവ് തര്‍വിന്ദര്‍ സിങ്, ശിവസേന ഷിന്‍ഡെ വിഭാഗം…

ഗണേശ പൂജ; തെലങ്കാനയിൽ ഒറ്റ ലഡ്ഡു ലേലത്തിൽ പോയത് 1.87 കോടി രൂപയ്ക്ക്

ഗണപതി പൂജ ആഘോഷങ്ങളുടെ സമാപനത്തിന് മുന്നോടിയായി ബന്ദ്ലഗുഡ ഗണേഷ് ലഡു ലേലത്തില്‍ പോയത് റെക്കോര്‍ഡ് തുകയ്ക്ക്. തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ബന്ദ്ലഗുഡ ജാഗിര്‍ ഏരിയയിലെ കീര്‍ത്തി റിച്ച്മണ്ട് വിലാസിലായിരുന്നു ലേലം.ഏകദേശം 1.87 കോടി രൂപയ്ക്കാണ് ലഡ്ഡു ലേലത്തില്‍ പോയത്. കഴിഞ്ഞ…

ഷിരൂര്‍ ദൗത്യം: തിരച്ചിലിനായുള്ള ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്ത്

ഷിരൂര്‍: ഷിരൂരില്‍ തിരച്ചിലിനായുള്ള ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി. ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് തീരത്ത് എത്തിച്ചത്. ഇവിടെ നിന്ന് ഡ്രഡ്ജര്‍ ഷിരൂരിലേക്ക് കൊണ്ടുപോകും. പാലങ്ങള്‍ തടസമായുള്ളതിനാല്‍ വേലിയിറക്ക സമയത്താകും ഡ്രഡ്ജര്‍ ഷിരൂരിലേക്ക് കൊണ്ടുപോകുക. കടല്‍ കടന്ന് അഴിമുഖം താണ്ടി…

എട്ട് വർഷത്തെ സ്വപ്നമാണ് ARM സിനിമ, തകർക്കാൻ ഗൂഢ ശ്രമംസംവിധായകൻ ജിതിൻ ലാൽ

വ്യാജ പതിപ്പിന് പിന്നിൽ സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ARM സിനിമയുടെ സംവിധായകന്‍ ജിതിന്‍ ലാല്‍. ഇന്ത്യയ്ക്ക് പുറത്തുള്ള തീയറ്ററുകളിൽ അറബ് സബ് ടൈറ്റിൽ ഉണ്ട്. ഇത് ഇംഗ്ലീഷ് സബ് ടൈറ്റിൽ ആണ് പുറത്തായത്. അത് ഇന്ത്യയ്ക്ക് അകത്ത് നിന്നുമാണ് ലീക്ക് ആയത്.…

BJP അംഗത്വമെടുത്തത് കാര്യഗൗരവം അറിയാതെ; ഇനി ഇക്കാര്യത്തിൽ ചർച്ചയില്ല സംഗീത സംവിധായകൻ മോഹൻ സിത്താര

തൃശൂർ: ബിജെപിയിൽ അംഗത്വമെടുത്തത് കാര്യഗൗരവം അറിയാതെ സംഭവിച്ചതാണെന്ന് സംഗീത സംവിധായകൻ മോഹൻ സിത്താര. സെപ്റ്റംബർ രണ്ടിനാണ് മോഹൻ സിത്താര അംഗത്വമെടുത്തതായി ബിജെപി.മോഹൻ സിത്താര പറയുന്നതിങ്ങനെ- എല്ലാ കക്ഷിരാഷ്ട്രീയ പാർട്ടികളിലും എനിക്ക് ആത്മാർത്ഥ സുഹൃത്തുക്കളുണ്ട്. എന്നാൽ ഏതെങ്കിലും ഒന്നിൽ, മുന്നിലോ പിന്നിലോ ഒപ്പമോ…

അര്‍ജന്റീന ടീം കൊച്ചിയിലെത്തും; നൂറ് കോടിയിലധികം രൂപ ചെലവ് വരുമെന്ന് മന്ത്രി അബ്ദുറഹിമാന്‍

തിരുവനന്തപുരം: കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. കേരളത്തിലെ കായിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചര്‍ച്ച നടത്തിയതെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. നവംബര്‍ ആദ്യത്തില്‍…

ഇസ്ലാമിക തീവ്രവാദത്തിന് സിപിഐഎമ്മും കോണ്‍ഗ്രസും വളംവച്ചുകൊടുത്തു’; പി ജയരാജന്റെ ഭീകരവാദ റിക്രൂട്ട്‌മെന്റ് പരാമര്‍ശത്തെ പിന്തുണച്ച് കത്തോലിക്ക സഭ

സിപിഎം നേതാവ് പി ജയരാജന്റെ പൊളിറ്റിക്കല്‍ ഇസ്ലാം – ഭീകരവാദ റിക്രൂട്ട്‌മെന്റ് പരാമര്‍ശത്തെ പിന്തുണച്ച് കത്തോലിക്ക സഭ .പി ജയരാജന്‍ കണ്ട രാഷ്ട്രീയ ഇസ്ലാമിനെ സിപിഐഎം കാണാന്‍ ഇടയില്ല എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പോപുലര്‍…

ജമ്മു കാശ്മീർ വോട്ടെടുപ്പ്; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്

ജമ്മു കാശ്മീരിലെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. രാവിലെ 11 മണിവരെ 26.72% വരെയാണ് പോളിംഗ് നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പത്തുവർഷങ്ങൾക്കുശേഷമാണ് ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 90…

കൊച്ചിയിൽ വീടിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

അവധിയാഘോഷിക്കാൻ കുടുംബവീട്ടിൽ എത്തിയ മൂന്ന് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചു. കൊച്ചി കോതമം​ഗലം പൂവത്തം ചോട്ടിൽ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലമായതിനാൽ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയിരുന്നു. അതിനിടെ കുട്ടിയെ…