Month: September 2024

തെയ്യത്തിന്റെ അകമ്പടിയിൽ അഞ്ച് ഭാഷകളിൽ ഹൃസ്വ ചിത്രം

പാലക്കാട്: തെയ്യത്തെ ആസ്പദമാക്കിയുള്ള ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുന്നു. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരേ സമയം അഞ്ച് ഭാഷകളിൽ ഹൃസ്വ ചിത്രം തയ്യാറാക്കുന്നത്.ഹൃസ്വ ചലച്ചിത്ര രംഗത്തെ ശ്രദ്ധേയനായ ശ്രീജിത്ത് മാരിയലാണ് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.…

ആരെയും ഭയന്നിട്ടില്ല പി വി അൻവറിന്റെ ആരോപണത്തിൽ പൊട്ടിച്ചിരിച്ച് കെ സി വേണുഗോപാൽ

ഡൽഹി: തനിക്കെതിരെ നിലമ്പൂ‍ർ എംഎൽഎ പി വി അൻവർ നടത്തിയ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ച് കെ സി വേണു​ഗോപാൽ എംപി. ‌സർക്കാരിന്റെ കയ്യിലുള്ള വിവരങ്ങൾ ഉപയോഗിക്കട്ടെ. തന്റെ പേരിലുള്ള കേസ് അഞ്ചുകൊല്ലം കേരള പൊലീസ് അന്വേഷിച്ചു. നാലുകൊല്ലം സിബിഐ അന്വേഷിച്ചു.…

മുല്ലപ്പെരിയാർ സുരക്ഷാ പരിശോധനക്ക് അനുമതി കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന്‍ അംഗീകരിച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനക്ക് അനുമതി. മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന്‍ അംഗീകരിച്ചു. ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളുകയും ചെയ്തു. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 2011ന് ശേഷം…

ചേർത്തലയിൽ നവജാതശിശുവിനെ കാണാതായി കുഞ്ഞിനെ വിറ്റെന്ന് സംശയം

ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി. പള്ളിപ്പുറം സ്വദേശിനി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് യുവതി പ്രസവിച്ചത്.ഇന്ന് ഉച്ചയോടുകൂടിയാണ് ചേർത്തല പൊലീസിന് വിവരം ലഭിക്കുന്നത്. പള്ളിപ്പുറം പഞ്ചായത്തിൽ താമസിക്കുന്ന യുവതിയുടെ വീട്ടിൽ ആശാ വർക്കർ എത്തുകയും തുടർന്ന് കുഞ്ഞിനെ…

പൊലീസിന് നാണക്കേട് ഉണ്ടാക്കി; പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു

വിവാദ ഫോൺവിളിയിൽ പത്തനംതിട്ട എസ്.പി. എസ്.സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു.സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. പി.വി.അന്‍വറുമായുള്ള സംഭാഷണം പൊലീസിനു നാണക്കേട് ഉണ്ടാക്കിയെന്നും എസ്.പി. സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട്…

ശരിക്കുള്ള ലഹരി മാഫിയയെ കണ്ടെത്തണം,മട്ടാഞ്ചേരി ടീം അല്ല ഞങ്ങളുടേത് പേരില്ലാത്ത ​​ഗ്യാങ് ആഷിഖ് അബു

മലയാള സിനിമയിൽ ലഹരി മാഫിയ നിയന്ത്രിക്കുന്നത് താനാണെന്ന് ആരോപണങ്ങളോട് പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. ‘ഇടുക്കി ഗോൾഡ്’ എന്ന സിനിമ താൻ സംവിധാനം ചെയ്തു. അത് ആളുകൾ ഇന്നുമൊരു കൾട്ട് ആയി ആസ്വദിക്കുന്നു. അതിന്റെ പേരിലാണ് ഒരു ലഹരി മാഫിയ വാദം…

നടന്മാരുടെ അറസ്റ്റ് ഉടനില്ലെന്ന് പൂങ്കുഴലി ചോദ്യം ചെയ്യലടക്കം കോടതി നടപടികള്‍ പരിഗണിച്ച്

എംഎൽഎ എം മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള ബലാത്സംഗ കേസിന്റെ ആദ്യഘട്ട അന്വേഷണം പൂർത്തിയായി. അറസ്റ്റിൽ നടപടിയിലേക്ക് ഇപ്പോൾ കടക്കില്ലെന്ന് എഐജി പൂങ്കുഴലി വ്യക്തമാക്കി. നാലു കേസുകളിൽ പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ബലാത്സംഗം നടന്നത് ആരോപിക്കപ്പെട്ട സ്ഥലങ്ങളിൽ എത്തിയും അന്വേഷണ സംഘങ്ങൾ തെളിവ് ശേഖരിച്ചു.…

ബലാത്സം​ഗ കൊലപാതക കേസുകളിലെ നിയമ ഭേദ​ഗതി പശ്ചിമ ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്

ബലാത്സംഗ കൊലപാതക കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ പാസാക്കുന്നതിനായി പശ്ചിമ ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും.ജനശ്രദ്ധ തിരിക്കാനുള്ള പാഴ് ശ്രമമാണ് ബില്ലെന്ന് ബിജെപി ആരോപിച്ചു. കൊല്ലപ്പെട്ട ഡോക്ടർക്ക്‌ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും.…

കൂടെ നിന്നവർക്ക് നന്ദി അർജുനായുള്ള തിരച്ചിൽ തുടരണം കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്കായാണ് നിയമനം. കൂടെ നിന്നവർക്ക് നന്ദിയെന്നും അർജ്ജുനായുള്ള തിരച്ചിൽ തുടരണമെന്നും കൃഷ്ണപ്രിയപറഞ്ഞു.കഴിഞ്ഞ ദിവസമാണ് വേങ്ങേരി സഹകരണ ബാങ്കിൽ കൃഷ്ണ പ്രിയയ്ക്ക് ജോലി…

29 വർഷമായി കേരള പൊലീസിൽ പ്രവർത്തിക്കുന്നു,സേനയിൽ ചെയ്ത കാര്യങ്ങൾ എടുത്ത് പറഞ്ഞ് എഡിജിപി എം ആർ അജിത് കുമാർ

പൊലീസ് സേനയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ വേദിയിൽ എടുത്തുപറഞ്ഞ് എഡിജിപി എം ആർ അജിത് കുമാർ. പൊലീസിന്റെ ജോലി എന്താണോ അത് ചെയ്യാറുണ്ട്. 29 വർഷമായി കേരള പൊലീസിൽ പ്രവർത്തിക്കുന്നു… സിവിൽ പൊലീസ് എന്ന പേര് കൊണ്ടുവന്നത് മുതൽ സേനയിലെ പല…