ചെന്നൈ: ഓസ്‌ട്രേലിയൻ അണ്ടർ-19 ടീമിനെതിരേ റെക്കോഡ് പ്രകടനവുമായി 13 വയസ്സുകാരൻ വൈഭവ് സൂര്യവംശി. 58 പന്തിൽ സെഞ്ചുറിതികച്ച് ചരിത്രം സൃഷ്ടിച്ചു. ഈ വിഭാഗത്തിലെ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ ശതകമാണിത്. 2005-ൽ ഇംഗ്ലീഷ് താരം മോയിൻ അലി 56 പന്തിൽ നേടിയതാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ റെക്കോഡ്ഓപ്പണറായ വൈഭവ്.
62 പന്തിൽ 104 റൺസെടുത്തുനിൽക്കെ റണ്ണൗട്ടാവുകയായിരുന്നു. 14 ഫോറും നാല് സിക്‌സും ഉൾപ്പെടുന്നതാണ് ഇന്നിങ്‌സ്. സഹഓപ്പണർ വിഹാൻ മൽഹോത്ര 76 റൺസെടുത്തുആദ്യ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യൻ അണ്ടർ 19 ടീം 296 റൺസിന് പുറത്തായി.
ഓസ്‌ട്രേലിയ 293 റൺസാണെടുത്തിരുന്നത്. കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്‌സിൽ ഓസീസ് നാലിന് 110 റൺസെന്നനിലയിലാണ്. ഇന്ത്യക്കായി മലയാളിതാരം മുഹമ്മദ് ഇനാൻ രണ്ടു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സിൽ ഇനാൻ മൂന്നു വിക്കറ്റെടുത്തിരുന്നു.