ബര്‍ലിന്‍: ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. മാവേലിക്കര സ്വദേശിയായ ആദം ജോസഫ് കാവുംമുകത്ത് (30) ആണ് മരിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ആദമിനെ കാണാനില്ലായിരുന്നു. ബര്‍ലിന്‍ ആര്ഡേന് യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു.ബര്‍ലിനിലെ റെയ്നിക്കെന്‍ഡോര്‍ഫിലായിരുന്നു ആദം താമസിച്ചിരുന്നത്.
ആദമിനെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് മരണവിവരം പുറത്തുവരുന്നത്. ഒന്നിലധികം തവണ കുത്തേറ്റ നിലയില്‍ ആദമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 28കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. വാക് തര്‍ക്കം കൊലയില്‍ കലാശിച്ചുവെന്നാണ് ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു