തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തില്‍. സര്‍വേ ഫലം അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. സര്‍വേ നടത്തിയ സ്വകാര്യ ഏജന്‍സി ഉടന്‍ തന്നെ ഫലം കെപിസിസിക്ക് കൈമാറും.ഓരോ മണ്ഡലത്തിലും അഞ്ച് പേരുകളാണ് സാധ്യത പട്ടികയിലുള്ളത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, വി ടി ബല്‍റാം, വി പി സരിന്‍, സുമേഷ് അച്യുതന്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
ചേലക്കരയില്‍ രമ്യ ഹരിദാസ്, കെ എ തുളസി, വി പി സജീന്ദ്രന്‍, എന്‍ കെ സുധീര്‍, കെ ബി ശശികുമാര്‍ എന്നിവരുടെ പേരുകളാണ് സാധ്യത പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. കെ എ തുളസി, കെ ബി ശശികുമാര്‍ എന്നിവര്‍ നേരത്തെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിട്ടുണ്ട്.
വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാവും സ്ഥാനാര്‍ത്ഥി നിര്‍ണയം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവും. പാലക്കാടും ചേലക്കരയിലും കെപിസിസി ഭാരവാഹികള്‍ക്ക് തിരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയിരുന്നു
. ചേലക്കരയില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി എം നിയാസ് എന്നിവര്‍ക്കാണ് ചുമതല. പാലക്കാട് കോണ്‍ഗ്രസ് കെപിസിസി ജനറല്‍ സെക്രട്ടറി മുത്തലിബ്, സെക്രട്ടറി ബാബുരാജ് എന്നിവര്‍ക്കും ചുമതല നല്‍കി.