ചലച്ചിത്രതാരം പ്രിയങ്ക മോഹന്‍ പങ്കെടുത്ത പരിപാടിയുടെ വേദി തകര്‍ന്നു. അപകടസമയം പ്രിയങ്ക വേദിയിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്ന പലര്‍ക്കും പരുക്കേറ്റു . സാരമായി പരുക്കുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്‍റെ ഉദ്ഘാടന പരിപാടിയുടെ വേദിയാണ് തകര്‍ന്നത്. അതിഥികളായെത്തിയവരെല്ലാമുള്ള സ്റ്റേജാണ് തകര്‍ന്നുവീണത്തെലങ്കാനയിലെ തൊരൂരില്‍ നടന്ന പരിപാടിക്കിടയിലാണ് സംഭവം. അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപെടുകയായിരുന്നു എന്ന് പ്രിയങ്ക മോഹന്‍ കുറിച്ചു.

ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് എന്നും ആശങ്കപ്പെടേണ്ട പരുക്കുകള്‍ ഇല്ല. അപകടത്തില്‍ പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രിയങ്ക കുറിച്ചു.

ഉദ്ഘാടനവേദി തകര്‍ന്ന് വീഴുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തരം പരിപാടികളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്ന കമ്പുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed