ഇന്ന് ഒക്ടോബർ 6 ദേശീയ നൂഡിൽസ് ദിനം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന നൂഡിൽസിന് ഏകദേശം 4,000 വർഷത്തിലേറെ ചരിത്രമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? 2000 BC യിൽ ചൈനയിലാണ് ആദ്യമായി നൂഡിൽസ് കണ്ടുപിടിച്ചത്. പിന്നീട് യുറോപ്യൻ രാജ്യത്തേക്ക് നൂഡിൽസ് ട്രെൻഡ് എത്തുകയായിരുന്നു.
ഫ്രാൻസിൽ നിന്ന് വർഷങ്ങൾക്ക് ശേഷം യുഎസിലേക്ക് മടങ്ങിയ തോമസ് ജെഫേഴ്സൺ ആണ് അമേരിക്കയിൽ ഈ വിഭവം പരിചയപ്പെടുത്തിയത് എന്നും അവകാശവാദങ്ങൾ ഉണ്ട്. അമേരിക്കൻ ഐക്യനാടുകളിൽ നൂഡിൽ എന്ന പദം സാധാരണയായി മുട്ട കൊണ്ട് നിർമ്മിച്ച റിബൺ ആകൃതിയിലുള്ള പാസ്തയെ സൂചിപ്പിക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പല രീതികളിലായാണ് ഇവ ഉണ്ടാക്കി വരുന്നത്.