ജിസാന്‍: സൗദി അറേബ്യയിലെ തെക്കന്‍ ജിസാനില്‍ ചെറുവിമാനം തകര്‍ന്നുവീണു. ജിസാന്‍ മേഖലയിലെ അല്‍ ഹാരിത് ഗവര്‍ണറേറ്റില്‍ സസ്യങ്ങളിലെ പ്രാണികളെ തുരത്താനുള്ള മരുന്ന് തളിക്കുന്ന ദൗത്യത്തിനിടെയാണ് വിമാനം തകര്‍ന്നത്. പൈലറ്റ് രക്ഷപ്പെട്ടു.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പൈലറ്റിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. സൗ​ദി നാ​ഷ​ന​ൽ സെ​ന്‍റര്‍ ഫോ​ർ ദി ​പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഓ​ഫ് പ്ലാന്‍റ്​ പെ​സ്​​റ്റ്​​സ്​ ആ​ൻ​ഡ് അ​നി​മ​ൽ ഡി​സീ​സ​സ്​ (വാ​ഖ)​യു​ടെ വി​മാ​ന​മാ​ണി​ത്. ജി​സാ​ൻ മേ​ഖ​ല​യി​ലെ പ്രാ​ണി​ക​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് വാ​ഖ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *