കൊല്ലൂർ മൂകാംബിക ക്ഷേത്രത്തി‌ൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ. പുലർച്ചെ മൂന്ന് മണിയ്‌ക്ക് ആരംഭിച്ച വിദ്യാരംഭ ചടങ്ങിൽ ആയിരക്കണക്കിന് കു‍ഞ്ഞുങ്ങളാണ് ഹരിശ്രീ കുറിച്ചത്. ദർശനത്തിനും ധാരാളം ഭക്തർ ക്ഷേത്രസന്നിധിയിലേക്ക് എത്തുന്നുണ്ട്. രാവിലെ ആറ് മണിയ്‌ക്ക് വിജയദശമി പൂജകൾ നടന്നു.മുഖ്യതന്ത്രി നിത്യാനന്ദ അഡികറുടെ നേതൃത്വത്തിലുള്ള ആചാര്യന്മാരാണ് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് നൽകുന്നത്.പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിലുണ്ടാകുന്നത്. ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ വിദ്യാരംഭത്തിയിട്ടുളളത്.

രാവിലെ 6 ന് വിജയദശമി പൂജകൾ ആരംഭിച്ചു. ഉച്ചയ്ക്ക് 12.30ന് പുത്തരി നിവേദ്യ സമർപ്പണമായ നവാന്ന പ്രശാനം നടക്കും. വൈകിട്ട് 4.30ന് നടക്കുന്ന വിജയോത്സവത്തിനും രാത്രിപൂജയ്ക്കും ശേഷം 9.30ന് നട അടയ്ക്കും.

സംസ്ഥാനത്തും വിദ്യാരംഭചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. നാളെയാണ് എഴുത്തിനിരുത്ത് നടക്കുക. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും വിജയദശമി ദിവസത്തെ പ്രത്യേക ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പതിനയ്യായിരത്തോളം കുഞ്ഞുങ്ങൾ ആദ്യ അക്ഷരം കുറിയ്ക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂകാംബിക ക്ഷേത്രത്തിലേത് പോലെ ദുർഗാഷ്ടമി മഹാനവമി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താൻ കഴിയുന്നിടമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം.

വിജയദശമി ദിനമായ നാളെ പുലർച്ചെ നാല് മണിമുതൽ വിദ്യാരഭം തുടങ്ങും. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സരസ്വതി മണ്ഡപത്തിലാണ് ചടങ്ങുകൾ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *