മഹേന്ദ്ര സിങ് ധോണിയുടെ ഏറ്റവും പ്രധാന ആകര്‍ഷണം എന്താണ്. സംശയമില്ല… ആ മുടി തന്നെ!. ഇപ്പോഴിതാ മുടിയുടെ സ്‌റ്റൈല്‍ വീണ്ടും മാറ്റി അന്യായ ലുക്കിലെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. നാളുകളായി നീട്ടി വളര്‍ത്തിയിരുന്ന നീളന്‍ മുടി വെട്ടിയൊതുക്കി സൈഡ് ഫെയ്ഡ് ഹെയര്‍ സ്റ്റൈലിലുള്ള പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുന്നത്ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സാമൂഹിക മാധ്യമങ്ങളില്‍ ഈ ചിത്രം പങ്കുവെച്ചത്.

ഹെയര്‍ സ്റ്റൈലിസ്റ്റായ ആലിം ഹക്കിമാണ് ധോണിയെ പുതിയ ലുക്കില്‍ എത്തിച്ചത്. അദ്ദേഹവും ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ധോണിയുടെ ക്രിക്കറ്റ് അരങ്ങേറ്റം നിങ്ങള്‍ക്കോര്‍മയില്ലേ. നീണ്ട തലമുടിയോടെ ക്രീസിലെത്തിയ ധോണി അന്നുതന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു. പിന്നീട് നടന്നത് ചരിത്രം..

ധോണിയുടെ കരിയറിലുടനീളം ആ ക്ലാസിക് ഹെയര്‍ പല രൂപത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ആദ്യം മുടി നീട്ടി വളര്‍ത്തിയ ശേഷം പിന്നീട് ദീര്‍ഘകാലം വെട്ടിയൊതുക്കിയ മുടിയുള്ള ധോണിയെയാണ് കണ്ടത്. കഴിഞ്ഞ ഐ.പി.എല്ലിലാണ് താരം വീണ്ടും തന്റെ പഴയ നീളന്‍ മുടിയിലേക്ക് മാറിയത്. ഇപ്പോഴിതാ മുടി വെട്ടിയൊതുക്കി അന്യായ ലുക്കിലെത്തിയിരിക്കുകയാണ് കക്ഷി.

എക്‌സ്ട്രീം കൂള്‍’ എന്ന ക്യാപ്ഷനോടെയുള്ള ധോണിയുടെ പുതിയ ലുക്കിനെ നിമിഷങ്ങള്‍ക്കുള്ളിലാണ് ആരാധകര്‍

Leave a Reply

Your email address will not be published. Required fields are marked *