ലോകമെമ്പാടുമായി 37 കോടിയിലധികം സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗിക പീഡനത്തിനോ ലൈഗിംകാതിക്രമത്തിനോ ഇരയാകുന്നതായി യുനിസെഫിന്റെ റിപ്പോര്‍ട്ട്. 18 വയസ്സ് തികയുന്നതിന് മുമ്പായി എട്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബര്‍ 11ലെ അന്താരാഷ്ട്ര ബാലികാ ദിനത്തിനോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കുട്ടിക്കാലത്ത് പെണ്‍കുട്ടികള്‍ നേരിടുന്ന അത്രിക്രമങ്ങളെക്കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ ആഗോള, പ്രാദേശിക വിശകലനമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൈബര്‍ ആക്രമണമോ വാക്കാലുള്ള ആക്രമണമോ പോലുള്ള ‘ശാരീരികമല്ലാത്ത ഉപദ്രവം’ കൂടി പരിഗണിക്കുമ്പോള്‍ 67 കോടിയോളം സ്ത്രീകളും പെണ്‍കുട്ടികളും പീഡനത്തിന് ഇരയാകുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കുട്ടികളുടെഅവകാശങ്ങളുടെ വ്യാപകമായ ലംഘനം തടയാനും അവ പരിഹരിക്കാനും നിര്‍ണായകമായ ഇടപെടല്‍ ആവശ്യമാണെന്ന് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ അടിവരയിടുന്നു

Leave a Reply

Your email address will not be published. Required fields are marked *