താര സംഘടനയായ അമ്മ ഉടച്ചു വാർക്കണം എന്ന് നടൻ കുഞ്ചാക്കോ ബോബൻ. മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന പുതിയ രൂപത്തിലും ഭാവത്തിലും അമ്മ തിരിച്ചുവരണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ആരോപണ വിധേയർ മാറിനിൽക്കുന്നത് സ്വാഗതാർഹമെന്നും. സ്ത്രീത്വത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന പ്രവർത്തനം ഉണ്ടാകണമെന്നും അമ്മയുടെ മുൻ എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു”

ആർക്കെതിരെയും എന്ത് ആരോപണങ്ങളും വിളിച്ചു പറയാവുന്ന സ്ഥിതിയാണ്. നടന്മാർക്കെതിരായ ലൈംഗികാരോപണത്തിൽ സത്യാവസ്ഥ ഉണ്ടെങ്കിൽ അത് തെളിയണം. ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ അതിന് പരിഹാരം കണ്ടെത്തിയോ മതിയാകൂ എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ബോഗയ്‌ന്‍വില്ലയിലെ സ്തുതി എന്ന പാട്ട് ക്രൈസ്തവ വിശ്വാസത്തെ ഹനിക്കുന്നതല്ലെന്നും താനൊരു വിശ്വാസിയാണെന്നും ഒരു വിശ്വാസത്തെയും ഹനിക്കരുതെന്ന് ചിന്തിക്കുന്ന ആൾ കൂടിയാണെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *