ചിത്രങ്ങളില്‍ കണ്ട് പരിചയമുള്ള നിലവിലെ ബഹിരാകാശ നിലയത്തിന്‍റെ കാലം കഴിയുകയാണ്. ഇനി വമ്പന്‍ ആഡംബര ഹോട്ടലുകളെ വെല്ലുന്ന ബഹിരാകാശ നിലയത്തിന്‍റെ കാലമാണ്. ഹെവന്‍ 1 എന്ന ആദ്യത്തെ വാണിജ്യ ബഹിരാകാശ നിലയത്തിന്‍റെ ഇന്‍റീരിയര്‍ പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ വാസറ്റ്(VAST). ഒരു ആഡംബരം ഹോട്ടലില്‍ നിന്ന് ഹെവന്‍ 1 വ്യത്യസ്ഥമാക്കുന്നത്.

മനുഷ്യര്‍ പറന്നു നടക്കുന്നു എന്നതും, പുറത്തേക്കുള്ള കാഴ്ച്ചയും മാത്രമാണ്കമ്പനി പുറത്ത് വിട്ട ഡിസൈന്‍ ദൃശ്യങ്ങളനുസരിച്ച് സ്ലീക്ക് വുഢന്‍ ടെക്സ്റ്ററാണ് നിലയത്തിന്. ഭിത്തികള്‍ക്ക് സോഫ്റ്റ് വൈറ്റ് നിറമാണ്. നിലയത്തിനുള്ളില്‍ വ്യയാമത്തിനുള്ള ജിം ലഭ്യമാണ്.

സ്വകാര്യ മുറിക്കുള്ളില്‍ വിനോദത്തിനും ഭൂമിയിലുള്ളവരുമായി ബന്ധപ്പടുന്നതിനുമുള്ള സൗകര്യങ്ങളുണ്ട്. ഒരു മുറിക്കുള്ളില്‍ 4 പേര്‍ക്ക് കഴിയാനാകും. ഒരോരുത്തര്‍ക്കും ക്യൂന്‍ സൈസുള്ള കിടക്കയാണ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *