കോട്ടയം: പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. ചിറഭാഗത്ത് സോമനാഥൻ നായർ (84), ഭാര്യ സരസമ്മ (70), മകൻ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മൃതദേഹം രക്തം വാർന്നനിലയിലും ശ്യാംനാഥിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായാണ് സംശയം. റിട്ടയേഡ് എഎസ്ഐയാണ് മരിച്ച സോമനാഥൻ. ശ്യാംനാഥ് സിവിൽ സപ്ലൈസ് ജീവനക്കാരനാണ്.

Leave a Reply

Your email address will not be published. Required fields are marked *