പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 259 റണ്‍സിന് പുറത്ത്. ഏഴ് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും ചേര്‍ന്നാണ് കിവീസിനെ കറക്കി വീഴ്ത്തിയത്. 197-3 എന്ന ശക്തമായ നിലയില്‍ നിന്നാണ് ന്യൂസിലന്‍ഡ് 259 റണ്‍സിന് ഓള്‍ ഔട്ടായത്. 76 റണ്‍സെടുത്ത ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്‍റെ ടോപ് സ്കോറര്‍.

രചിന്‍ രവീന്ദ്ര 65 റണ്‍സെടുത്തു.നിര്‍ണായക ടോസ് നേടി ക്രീസിലിറങ്ങിയ കീവീസിന് ക്യാപ്റ്റന്‍ ടോ ലാഥമും ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 32 റണ്‍സെടുത്തു. പേസര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് മനസിലാക്കിയതോടെ ഏഴാം ഓവറിലെ രോഹിത് അശ്വിനെ പന്തെറിയാന്‍ വിളിച്ചു തന്‍റെ ആദ്യ ഓവറില്‍ തന്നെ ടോം ലാഥമിനെ(15) അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ പ്രതീക്ഷ കാത്തു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സര്‍ക്കിളില്‍ ദക്ഷിണാഫ്രിക്കക്ക് ഇനി അഞ്ച് ടെസ്റ്റുകളാണ് കളിക്കാനുള്ളത്. ഒരെണ്ണം ബംഗ്ലാദേശിനെതിരെയും രണ്ടെണ്ണം നാട്ടില്‍ ശ്രീലങ്കക്കെതിരെയുമാണ്. ഡിസംബറില്‍ പാകിസ്ഥാനെതിരെ രണ്ട് ടെസ്റ്റിലും ദക്ഷിണാഫ്രിക്ക കളിക്കും.

ഈ അഞ്ച് ടെസ്റ്റും ജയിച്ചാല്‍ ദക്ഷിണാഫ്രിക്കക്ക് 69.44 പോയന്‍റ് ശതമാനവുമായി ദക്ഷിണാഫ്രിക്കക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിലെത്താനാവുംഅവശേഷിക്കുന്ന അഞ്ച് ടെസ്റ്റില്‍ നാലില്‍ ജയിച്ചാല്‍ ദക്ഷിണാഫ്രിക്കക്ക് 61.11 പോയന്‍റ് ശതമാനമാകും.

അപ്പോഴും ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതയുണ്ട്. ഇപ്പോൾ നടക്കുന്ന ന്യൂസിലന്‍ഡിനും അടുത്ത മാസം തുടങ്ങുന്ന ഓസ്ട്രേലിയക്കുമെതിരായ പരമ്പരകളില്‍ ഇന്ത്യ മികവ് കാട്ടിയില്ലെങ്കില്‍ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിലേക്ക് മുന്നേറും.

Leave a Reply

Your email address will not be published. Required fields are marked *

You missed