എഐ സാങ്കേതിക വിദ്യ ഉപയേഗിച്ച് മലയാളികളുടെ മോഹൻലാലിനെ ഹോളിവുഡ് ക്ലാസിക്ക് സിനിമകളില്‍ നായകനാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. എല്ലാ ഭാഷയിലുള്ള സിനിമകളും മലയാളികൾ കാണും. അതുകൊണ്ട് തന്നെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായിരിക്കുകയാണ്.

ജെയിംസ് ബോണ്ട് , ടൈറ്റാനിക്ക്,ഇന്ത്യാന ജോണ്‍സ്, സ്റ്റാര്‍ വാര്‍സ്, ഗോഡ്ഫാദര്‍, ടോപ് ഗണ്‍, റോക്കി, മാട്രിക്‌സ്, തുടങ്ങിയ ക്ലാസിക് സിനിമകളിൽ ആണ് എഐ സാഹയത്തോടെ നായകൻമാരുടെ സ്ഥാനത്ത് മോഹൻലാലിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധിയുടെ സഹായത്തോടെ ആരെയും ഏത് സാങ്കല്പിക ലോകത്തുമെത്തിക്കാമെന്നതാണ് വാസ്തവം. എ ഐയുടെ അനന്ത സാധ്യതകളെ ഉപയോ​ഗപ്പെടുത്താൻ അനേകം ഓൺലൈൻ ഡിസൈനിങ് സൈറ്റുകളും ഇന്ന് ലഭ്യമാണ്.

ഹോളിവുഡിലെത്തിയ മോഹൻലാലിന്റെ ചലിക്കുന്ന ദൃശ്യങ്ങൾ എ ഐ മാജിന്‍ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് വൈറലായത്. ലാലേട്ടന്‍ ഹോളിവുഡിൽ അഭിനയിച്ചാൽ ഇങ്ങനെ ഇരിക്കും എന്ന തലക്കെട്ട് നൽകിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *