തിരുവനന്തപുരം: ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 68-കാരനായ പ്രതിക്ക് ഇരട്ടജീവപര്യന്തവും 60,000 രൂപ പിഴയും. മംഗലപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയായ വിക്രമനെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്. രേഖ ശിക്ഷിച്ചത്.
ഒന്‍പതുവയസ്സുള്ള സഹോദരിയുടെ മുന്നില്‍വെച്ചാണ് പ്രതി ആറുവയസ്സുകാരിയെ പീഡിപ്പിച്ചത്. ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നവംബര്‍ അഞ്ചിന് കോടതി വിധി പറയും.പീഡനത്തിനിരയായ കുട്ടികളുടെ മുത്തശ്ശിയുടെ കാമുകനാണ് പ്രതിയായ വിക്രമന്.
2020-21 കാലയളവിലായിരുന്നു ഇയാള്‍ രണ്ട് പെണ്‍കുട്ടികളെയും ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കിയത്.മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനാല്‍ മുത്തശ്ശിക്കായിരുന്നു കുട്ടികളുടെ സംരക്ഷണച്ചുമതല. ഇതിനിടെയാണ് മുത്തശ്ശിയും പ്രതിയായ വിക്രമനും അടുപ്പത്തിലായത്.
തുടര്‍ന്ന് പ്രതി ഇവര്‍ക്കൊപ്പം താമസം ആരംഭിച്ചു. ഈ കാലയളവിലാണ് രണ്ട് പെണ്‍കുട്ടികളെയും വാടകവീടുകളില്വെച്ച് പീഡിപ്പിച്ചത്.മുത്തശ്ശി പുറത്തുപോകുന്ന സമയത്തായിരുന്നു പ്രതി കുട്ടികളെ ആദ്യം പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് കുട്ടികളെ അശ്ലീലവീഡിയോകള്‍ കാണിച്ചും ഉപദ്രവിച്ചു.
നിരന്തരമായ പീഡനത്തെത്തുടര്‍ന്ന് കുട്ടികളുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവേറ്റിരുന്നു. കുട്ടികളുടെ മുന്നില്‍വെച്ച് പ്രതിയും കാമുകിയായ മുത്തശ്ശിയും ലൈംഗികബന്ധത്തിലേര്പ്പെടുകയുംചെയ്തു”വീടിന്റെ വാതിലുകളും ജനലുകളും അടച്ചിട്ടശേഷമാണ് പ്രതി കുട്ടികളെ പതിവായി ഉപദ്രവിച്ചിരുന്നത്.
ഇതിനാല്‍ കുട്ടികളുടെ കരച്ചില് പോലും പുറത്തുകേട്ടില്ല. ഒരിക്കല്‍ വാതിലടയ്ക്കാതെ പ്രതി ഉപദ്രവിച്ചപ്പോള്‍ അയല്ക്കാരന് ഇത് കണ്ടതോടെയാണ് കൊടുംക്രൂരത പുറത്തറിഞ്ഞത്. രണ്ട് കുട്ടികളും നിലവില്‍ അഭയകേന്ദ്രത്തിലാണ് താമസം.”