മുഖം കണ്ടു പരിചയമില്ലാത്ത അനേകം പ്രതിഭകൾ ഉണ്ടാകും ഓരോ സിനിമയുടെയും ക്യാമറയ്ക്ക് പിന്നിൽ. സിനിമയെ ജീവാത്മാവായി കണ്ട്, അതിന് ചിറകുകൾ തീർക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നവരാകും ഇവർ. അതിലൊരാളാണ് അകാലത്തിൽ പൊലിഞ്ഞ ചലച്ചിത്ര ചിത്രസംയോജകൻ നിഷാദ് യൂസഫ് .

പലപ്പോഴും സിനിമയുടെ ടൈറ്റിൽ കാർഡുകളിൽ മാത്രം കാണുന്ന ഈ പേരുകാർ, ഒരു പുരസ്‌കാരം വരുമ്പോഴാകും, മറനീക്കി മാധ്യമങ്ങളിൽ അവരുടെ മുഖം തെളിയുന്ന വിധത്തിലാവുക. അതായിരുന്നു നിഷാദ് യൂസഫുംകുറച്ചു ദിവസങ്ങൾ കൂടി കാത്തിരുന്നെങ്കിൽ, കേരളം വാർത്തെടുത്ത ഈ പ്രതിഭ തമിഴിൽ മാറ്റുരച്ച സൂര്യ ചിത്രം ‘കങ്കുവ’ കൂടി ജനം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് കാണാൻ നിഷാദ് ഉണ്ടാകുമായിരുന്നേനെ.

ബുധനാഴ്ച രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ നിഷാദിനെ കണ്ടെത്തുകയായിരുന്നു. കേരളത്തിൽ ഏറെ ആഘോഷിക്കപ്പെട്ട മലയാള ചിത്രമായ ‘തല്ലുമാല’യുടെ കത്രിക ചലിപ്പിച്ച നിഷാദ്, ഈ സിനിമയിലെ പ്രതിഭയുടെ പേരിൽ സംസ്ഥാന പുരസ്കാരം നേടിയിരുന്നു.

മമ്മൂട്ടി നായകനായ ബസൂക്കയാണ് നിഷാദ് പ്രവർത്തിച്ച മറ്റൊരു ചിത്രം. കങ്കുവയുടെയും മറ്റു ചിത്രങ്ങളുടെയും പിന്നണിയിൽ പ്രവർത്തിച്ചതിന്റെ തെളിവുകൾ നിഷാദിന്റെ ഇൻസ്റ്റഗ്രാം പേജിൽ കാണാൻ സാധിക്കും. നിഷാദ് പ്രവർത്തിച്ച ചിത്രങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തം. ഈ സിനിമകൾ എല്ലാം എഡിറ്റിംഗ് വിഭാഗത്തിൽ മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രങ്ങളാണ്.

ചാവേർ, ഉണ്ട, സൗദി വെള്ളയ്ക്ക, വൺ, ഓപ്പറേഷൻ ജാവാ എന്നീ സിനിമകളുടെ എഡിറ്ററും ഇദ്ദേഹമായിരുന്നു. ഇപ്പോഴും എന്തിനായിരുന്നു ഈ വിടവാങ്ങൽ എന്ന് പലരും മനസ്സിൽ ആവർത്തിച്ചു ചോദിക്കുന്നുണ്ടാകും”നിഷാദിന്റെ അവസാന പോസ്റ്റിൽ കൂടെയുള്ളത് നടന്മാരായ സൂര്യയും ബോബി ഡിയോളുമാണ്.

കങ്കുവയുടെ മ്യൂസിക് ലോഞ്ച് വേദിയിൽ പോലും നിഷാദ് നിറചിരിയോട് കൂടി നിന്നിട്ട് കേവലം മൂന്നു ദിവസങ്ങൾ മാത്രമേ ആവുന്നുള്ളൂ. ഈ ചിത്രങ്ങൾക്കും നിഷാദിന്റെ പ്രിയപ്പെട്ട ആരധകരും സഹപ്രവർത്തകരും അഭിനന്ദനം അറിയിച്ചിരുന്നു.

ഇനിയും എത്രയെത്ര ചിത്രങ്ങൾക്ക് നിഷാദ് എന്ന പ്രതിഭയുടെ കരസ്പർശം ഏൽക്കുമായിരുന്നു എന്നത് പ്രവചനാതീതം. ചിരിച്ച മുഖമുള്ള നിഷാദിന്റെ മറ്റൊരു പോസ്റ്റിൽ മരണത്തിന്റെ വാക്കുകൾ ആണുള്ളത്”

Leave a Reply

Your email address will not be published. Required fields are marked *