108 ആംബുലന്‍സ് സര്‍വീസ് നിര്‍ത്തി. എമര്‍ജന്‍സി സര്‍വീസ് ഉള്‍പ്പെടെ നിര്‍ത്തി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക് കടന്നു. സെപ്റ്റംബറിലെ ശമ്പളം ഇതുവരെ ലഭിക്കാത്തതാണ് കാരണം. സിഐടിയു യൂണിയന്‍റെ നേതൃത്വത്തിലാണ് സമരം.

സംസ്ഥാന സർക്കാർ നൽകാനുള്ള കുടിശിക 100 കോടി പിന്നിട്ടെന്നാണ് സൂചന.സംസ്ഥാനമൊട്ടാകെ 317 ആംബുലൻസുകളിലായി 1400 പേരാണ് ജോലി ചെയ്യുന്നത്.

ഹൈദരാബാദിലെ സ്വകാര്യ ഏജൻസിക്കാണു പദ്ധതിയുടെ നടത്തിപ്പ് കരാർ. സംസ്ഥാന സർക്കാർ ഫണ്ടും കേന്ദ്ര ഫണ്ടും ചേർത്തു കേരള മെഡിക്കൽ സർവീസസ് കോർപറേഷനു കൈമാറി അവരാണ് ഏജൻസിക്കു പണം കൈമാറുന്നത്.

2023 മുതൽ പദ്ധതി നടത്തിപ്പ് ഇനത്തിൽ 100 കോടിയിലേറെ രൂപയാണ് സംസ്ഥാന സർക്കാർ കമ്പനിക്കു നൽകാനുള്ളത്. കഴിഞ്ഞ ഡിസംബർ മുതൽ ജീവനക്കാർക്കു ശമ്പളം വൈകുകയാണ്.

പല തവണ സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ സൂചനാ സമരം നടത്തിയിരുന്നു. കുടിശിക 100 കോടി രൂപ പിന്നിട്ടതോടെ സെപ്റ്റംബറിലെ ശമ്പളം നൽകാൻ കഴിയില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്നു ജീവനക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *