Month: October 2024

ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം, മുംബൈയിൽ പ്രതിദിനം 27 പേർ മരിക്കുന്നു

മുംബൈയില്‍ പ്രതിദിനം 27 മരണങ്ങള്‍ ഹൃദയാഘാതം മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി നഗരസഭ. നഗരത്തില്‍ ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നുവെന്നും നഗരസഭയുടെ ആരോഗ്യവിഭാഗം പറയുന്നു. ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ചായിരുന്നു നഗരസഭ ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2022-ല്‍ നഗരത്തിലുണ്ടായ മരണങ്ങളില്‍ 10 ശതമാനം…

ഗാന്ധിജിക്കു പകരം നടന്‍ അനുപം ഖേര്‍ ഒന്നരക്കോടിയുടെ കള്ളനോട്ട് നല്‍കി 2കിലോ സ്വര്‍ണം തട്ടി

ഒന്നരക്കോടിയുടെ കള്ളനോട്ട് നല്‍കി തട്ടിപ്പുകാര്‍ കൈക്കലാക്കിയത് രണ്ട് കിലോ സ്വര്‍ണം. അഹമ്മദാബാദിലെ സ്വര്‍ണവ്യാപാരിക്കാണ് ബിസിനസില്‍ വന്‍ നഷ്ടം സംഭവിച്ചത്. സെപ്റ്റംബര്‍ 23ന് സ്വര്‍ണം, വെള്ളി വ്യാപാരം നടത്തുന്ന മെഹുല്‍ താക്കൂറിനൊരു ഫോണ്‍ കോള്‍ വന്നിടത്തു നിന്നാണ് തട്ടിപ്പിന്റെ തുടക്കം. വിളിച്ചത് താക്കൂറിന്റെ…

MBBS പൂർത്തിയാക്കാത്ത ഡോക്ടർ ഒൻപതോളം ആശുപത്രികളിൽ ജോലിചെയ്തു പിടിയിലായത് പഴയസഹപാഠി തിരിച്ചറിഞ്ഞതോടെ

കോഴിക്കോട്: കടലുണ്ടി കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിലായി ഒമ്പതിലധികം ആശുപത്രികളില്‍ ജോലി ചെയ്തതായാണ് വിവരം. രോഗികളോട് നല്ല പെരുമാറ്റം പുലര്‍ത്തിയ അബു എബ്രഹാം ലൂക്കിനെ പതിവായി കാണാന്‍ എത്തുന്ന രോഗികളും ഉണ്ടായിരുന്നു.…

ഞണ്ടുകള്‍ക്കെന്താ മെട്രോയില്‍ കാര്യം യാത്രക്കാരിയുടെ ബാഗില്‍നിന്ന്ചാടിയത് ജീവനുള്ള ഞണ്ടുകള്‍

മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ കൈയിലെ ബാഗ് അബദ്ധത്തില്‍ തുറന്ന് ജീവനുള്ള ഞണ്ടുകള്‍ പുറത്തുചാടി. ഞണ്ടുകള്‍ പുറത്തിറങ്ങി തറയിലൂടെ നീങ്ങി തുടങ്ങിയതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. തുടക്കത്തില്‍ സ്ത്രീയും അല്‍പം ആശങ്കപ്പെട്ടെങ്കിലും ഒപ്പം യാത്ര ചെയ്തിരുന്നവര്‍ അവരെ സഹായിക്കുകയും ഞണ്ടുകളെ ബാഗിലാക്കുകയുമായിരുന്നു. എന്നാല്‍,…

പീഡനപരാതിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തു ഗൂഢാലോചന ആരോപണത്തിൽ മൊഴിയും രേഖപ്പെടുത്തി

പീഡനക്കേസിൽ നടൻ നിവിൻ പോളിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. പരാതി വ്യാജമെന്ന് ആവർത്തിച്ച് നിവിൻപോളി. പാസ്പോർട്ട്‌ അടക്കമുള്ള രേഖകളും അന്വേഷണ സംഘത്തിന് കൈമാറി.എസ് പി ഐശ്വര്യ ഡോഗ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവിൻ പോളിയെ കൊച്ചിയിൽ വെച്ച് ചോദ്യം ചെയ്തത്.…

കോടിയേരി പ്രതിമ അനാച്ഛാദനത്തിന് ബിജെപി നേതാവും ബലിദാനികളെ ബിജെപി മറന്നെന്ന് ആക്ഷേപം

കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതിമ അനാച്ഛാദനത്തിന് ബിജെപി നേതാവും. ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസനാണ് പരിപാടിയില്‍ പങ്കെടുത്തത്. തീരുമാനത്തില്‍ ബിജെപി നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.സിപിഐഎം-ബിജെപി കൂട്ടുകെട്ട് ആരോപണത്തിനിടെയാണ് വിവാദം. ബിജെപി സംസ്ഥാന…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്ന ആളുകളും ചേര്‍ന്ന് ഇടപെട്ട് ഉടന്‍ തീ അണച്ചു. ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തവേ കഴുത്തിലണിഞ്ഞ ഷാളില്‍ നിന്ന് നിലവിളക്കിലേക്ക്…

20 മണിക്കൂര്‍ ജോലി; ശമ്പളം രണ്ടര കോടിയിലധികം അവിശ്വസനീയം

ആഴ്ചയില്‍ വെറും 15 മുതല്‍ 20 മണിക്കൂര്‍ മാത്രം ജോലി ചെയ്ത് യുവാവ് സമ്പാദിക്കുന്നത് രണ്ടര കോടിയിലധികം രൂപ. സുഹൃത്തിന്‍റെ സ്വപ്നസമാന ജോലിയും ശമ്പളവും കേട്ട റോണ വാങ് എന്ന യുവതി ഇക്കാര്യം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെ സംഭവം തീപിടിച്ച ചര്‍ച്ചയായി കഴിഞ്ഞു.മൈക്രോസോഫ്റ്റിലാണ്…

സൂപ്പർസ്റ്റാർ രജനീകാന്ത് ആശുപത്രിയിൽ

നടൻ രജനീകാന്ത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.ആരോഗ്യനില തൃപ്തികരമാണെന്നും തുടർപരിശോധനകൾ നാളെ ആയിരിക്കുമെന്നുമാണ് വിവരം. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി താരത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ട്.

അമ്മയെ മക്കൾ മരത്തിൽ കെട്ടിയിട്ട് തീക്കൊളുത്തി കൊന്നു ത്രിപുരയിൽ മൂന്ന് പേർ പിടിയിൽ

അ​ഗർത്തല: ത്രിപുരയിൽ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് തീക്കൊളുത്തി കൊന്നു. രണ്ട് മക്കളും മരുമകളും ചേർന്നാണ് കൊലപാതകം നടത്തിയത്. 55 കാരിയായ മിനതി ദേബ്നാഥിനെയാണ് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നത്തിന്റെ പേരിലാണ് കൊലപാതകം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിൽ മിനതിയുടെ മക്കളായ റൺബീർ ദേബ്നാഥ്,…