ലോകസുന്ദരി ഐശ്വര്യ റായിക്ക് നവംബര്‍ ഒന്നിന് 51-ാം പിറന്നാളാണ്. ലോകസുന്ദരിപട്ടം നേടിയിട്ട് മൂന്ന്‌ പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇന്നും ഇന്ത്യക്കാര്‍ക്ക് സൗന്ദര്യമെന്നാല്‍ ഐശ്വര്യ റായിയാണ്. 1994-ല്‍ 21-ാം വയസ്സിലാണ് ഐശ്വര്യ ലോകസുന്ദരിയായി കിരീടമണിഞ്ഞത്.

ഇപ്പോള്‍ പിറന്നാള്‍ ദിനത്തില്‍ ഐശ്വര്യയെ ലോകസുന്ദരിയാക്കിയ ആ ചോദ്യവും ഉത്തരവും വീണ്ടും ചര്‍ച്ചയാകുകയാണ്.ദക്ഷിണാഫ്രിക്കയിലെ സണ്‍സിറ്റിയിലായിരുന്നു അന്ന് മത്സരം.

ഒരു ലോകസുന്ദരിക്കുണ്ടാവേണ്ട ഗുണഗണങ്ങളെന്തൊക്കെയാണ് എന്നായിരുന്നു ഫൈനല്‍ റൗണ്ടില്‍ ഐശ്വര്യയോട് ചോദിച്ച ചോദ്യം. ആ ചോദ്യത്തിന് ഐശ്വര്യ നല്‍കിയ ഉത്തരമിതാണ്.

അവർക്ക് വേണ്ട ഏറ്റവും വലിയ ഗുണം അനുകമ്പയാണ്. നമ്മള്‍ ഇതുവരെ കണ്ട ലോകസുന്ദരിമാരെല്ലാം അനുകമ്പയുള്ളവരായിരുന്നു. പദവിയും അധികാരവുമുള്ളവരോടു മാത്രമല്ല, അധഃസ്ഥിതരോടുംഅനുകമ്പയുണ്ടാകണം.

മനുഷ്യന്‍ സ്ഥാപിച്ച വേലിക്കെട്ടുകള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാൻ കഴിയുന്ന ആളുകള്‍ നമുക്കുണ്ട് – ദേശീയതകളുടെയും നിറങ്ങളുടെയും വ്യത്യാസങ്ങളെ ഭേദിച്ചാൽ അത് ഒരു യഥാര്‍ത്ഥ മിസ് വേള്‍ഡ് ആക്കും. അതിലുപരി ഒരു യഥാർഥ മനുഷ്യനാക്കും.

Leave a Reply

Your email address will not be published. Required fields are marked *