ഓസ്ട്രേലിയ പര്യടനത്തില്‍ ജസ്പ്രീത് ബുംറയെ ഇന്ത്യന്‍ ക്യാപ്റ്റനാക്കണമെന്ന് ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ശര്‍മ പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്നുറപ്പായ സാഹചര്യത്തിലാണ് ഗവാസ്കറുടെ നിലപാട്.

ഓസ്ട്രേലിയയെ 4–0ന് തോല്‍പ്പിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ കളിക്കാന്‍ കഴിയൂ.

ഇത്ര നിര്‍ണായകമായ പരമ്പരയില്‍ എല്ലാ മല്‍സരങ്ങളിലും ഒരേയാള്‍ തന്നെ ക്യാപ്റ്റനാകുന്നതാണ് നല്ലതെന്ന് ഗവാസ്കര്‍ പറഞ്ഞു.ആദ്യ രണ്ടുടെസ്റ്റുകളിലും രോഹിത് കളിച്ചേക്കില്ലെന്നാണ് അറിയുന്നത്. വൈസ് ക്യാപ്റ്റനായ ബുംറയാണ് പദവി ഏറ്റെടുക്കാന്‍ ഏറ്റവും യോഗ്യന്‍.’

രോഹിത്ത് ഭാര്യയുടെ പ്രസവം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ബാറ്ററെന്ന നിലയില്‍ തുടരാന്‍ സിലക്ടര്‍മാര്‍ നിര്‍ദേശിക്കണമെന്നും ഗവാസ്കര്‍ ആവശ്യപ്പെട്ടു. ന്യൂസീലാന്‍ഡിനെതിരായ പരമ്പരയ്ക്കുശേഷം ബാറ്ററെന്ന നിലയിലും രോഹിത് കടുത്ത സമ്മര്‍ദത്തിലാണ്.

ചരിത്രത്തിലാദ്യമായി ഇന്ത്യ 3–0ന് ടെസ്റ്റ് പരമ്പര തോറ്റു. മൂന്നുടെസ്റ്റുകളിലും ചേര്‍ത്ത് 100 റണ്‍സ് പോലും സ്കോര്‍ ചെയ്യാന്‍ രോഹിത്തിന് കഴിഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *