സഞ്ജു സാംസന്റെ ബാറ്റിങ്ങിലെ പ്രധാന പ്രശ്നം ഫുട്‌വർക്ക് ആണെന്ന് മുൻ താരം യുവരാജ് സിങ്. 2024 ലോകകപ്പിന് ശേഷം സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാത്ത സമയത്താണ് താനിത് തുറന്നു പറഞ്ഞതെന്നും, ഐപിഎല്ലിലെ ബാറ്റിങ് നിരീക്ഷിച്ച ശേഷമാണ് ഈ ഉപദേശം നൽകിയതെന്നും യുവരാജ് വ്യക്തമാക്കി.

സഞ്ജു റൺസ് നേടുന്നതിലുപരി സാങ്കേതികമായ ഈ മാറ്റത്തിനാണ് മുൻഗണന നൽകേണ്ടതെന്നാണ് യുവരാജിന്റെ പക്ഷം.സഞ്ജുവിന്റെ ഫുട്‌വർക്കിലെ പോരായ്മകൾ പരിഹരിക്കാൻ താൻ നിർദ്ദേശം നൽകിയെന്ന് യുവരാജ് സിങ് വെളിപ്പെടുത്തി.

ഫുട്‌വർക്ക് മെച്ചപ്പെടുത്തിയില്ലെങ്കിൽ കരിയറിൽ തിരിച്ചടിയുണ്ടാകുമെന്ന് സഞ്ജുവിനെ ബോധ്യപ്പെടുത്തിയിരുന്നു. യുവരാജിന്റെ ഉപദേശം ഉൾക്കൊണ്ട് നടത്തിയ കഠിന പരിശീലനം സഞ്ജുവിന്റെ ബാറ്റിങ്ങിൽ വലിയ മാറ്റമുണ്ടാക്കി. ഇത്തവണ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായാണ് സഞ്ജു കളത്തിലിറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *