വിക്കിപീഡിയക്ക് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്. പക്ഷപാതിത്വം ഉണ്ടാക്കുന്നതും തെറ്റായ വിവരങ്ങളുമാണ് നൽകുന്നതെന്ന പരാതിയിലാണ് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിരിക്കുന്നത്. വിക്കീപിഡിയയെ പബ്ലീഷറായി പരിഗണിക്കരുതെന്നും കേന്ദ്രസർക്കാറിന് ലഭിച്ച പരാതകളിൽ പറയുന്നു. പരാതികൾ വർധിച്ചതോടെയാണ് കേന്ദ്ര സർക്കാർ നടപടി.

ഡൽഹി ഹൈക്കോടതിയിൽ വിക്കിപീഡിയക്കെതിരായ നിയമപോരാട്ടത്തിനിടയിലാണ് നോട്ടീസ് അയച്ചത്. വിക്കീപിഡിയയിൽ ​തങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങളാണ് ഉള്ളതെന്ന് ചൂണ്ടിക്കാണിച്ച് വാർത്താ ഏജൻസിയായ എഎൻഐ ഹർജി നൽകിയിരുന്നു.

എഎൻഐയുടെ എൻട്രിയിൽ എഡിറ്റുകൾ നടത്തിയ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാരിന്റെ പ്രോപ​ഗണ്ട ടൂൾ എന്നാണ് എഎൻഐയെ വിക്കിപീഡിയയിൽ പറയുന്നത്.

സൗജന്യമായ എൻസൈ​ക്ലോപീഡിയയെന്നാണ് വിക്കിപീഡിയ അവകാശപ്പെടുന്നത്. വിക്കീപിഡയയുടെ വളണ്ടിയർമാർക്ക് അതി​ൽ പുതിയ പേജുകൾ കൂട്ടിച്ചേർക്കാനും നിലവിലുള്ള ഉള്ളടക്കം തിരുത്താനും സാധിക്കും. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്ന് അവകാശപ്പെടുന്നത് വിഷമകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം, ഇതേ വിഷയത്തിൽ പ്രത്യേക വാദം കേൾക്കുമ്പോൾ, തിരുത്തലുകൾ വരുത്തിയ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ തടഞ്ഞുവച്ചതിന് വിക്കിപീഡിയയ്ക്ക് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *