അന്‍പതിലും അഴകിന്‍റെ പര്യായമാണ് ഐശ്വര്യ റായ് ബച്ചന്‍. കണ്ണുകളുടെ തിളക്കവും സൗന്ദര്യവും കൊണ്ട് ബോളിവുഡിന്‍റെ മാത്രമല്ല, ലോകത്തിന്‍റെ മനം കവര്‍ന്ന താരമാണ് അവര്‍.

സൗന്ദര്യ സംരക്ഷണ വഴികള്‍ ഐശ്വര്യ ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞതാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ശരീരത്തിനാവശ്യമായ വെള്ളം കുടിക്കുക, വൃത്തി എന്നിവയാണ് തന്‍റെ സൗന്ദര്യമന്ത്രമെന്ന് താരം പറയുന്നു.

എല്ലാ സ്ത്രീകളെയും പോലെ സമയത്തിനെതിരെയാണ് തന്‍റെയും ഓട്ടമെന്നും ഈ ഓട്ടപ്പാച്ചിലിനിടയില്‍ നിര്‍ജലീകരണം സംഭവിക്കാതെ നോക്കുകയും വൃത്തിയായി ശരീരം സൂക്ഷിക്കുകയുമാണ് അടിസ്ഥാനപരമായി വേണ്ടതെന്നും അവര്‍ വ്യക്തമാക്കുന്നു.

ശരീരം ഏറ്റവും ശുചിയായി സൂക്ഷിച്ചാല്‍ തന്നെ സൗന്ദര്യം കൈവരുമെന്നാണ്ഐശ്വര്യയുടെ വിശ്വാസം.ശരീരത്തിനാവശ്യമായ മോയ്ചറൈസറുകള്‍ രാവിലെയും രാത്രിയും പതിവായി നല്‍കാന്‍ മറക്കരുതെന്ന് ഐശ്വര്യ ഓര്‍മിപ്പിക്കുന്നു.

പുറത്തിറങ്ങിയാലും അല്ലെങ്കിലും ശരീര സംരക്ഷണത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും അവര്‍ പറയുന്നു. വളരെ സ്വാഭാവികമായാണ് രാവിലെയും രാത്രിയിലും മോയ്ചറൈസറുകള്‍ ഉപയോഗിക്കുന്നതെന്നും ആത്മവിശ്വാസമാണ് കൈമുതലെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ക്കുന്നു.

ഐശ്വര്യ പറഞ്ഞതില്‍ കാര്യമുണ്ടെന്നാണ് സ്കിന്‍ സ്പെഷലിസ്റ്റുകളും പറയുന്നത്. ചര്‍മത്തിന്‍റെ ആരോഗ്യത്തിന്‍റെ അടിസ്ഥാന ഘടകം ശരീരത്തില്‍ ജലാംശ നിലനിര്‍ത്തുകയെന്നതാണ്.

ചര്‍മത്തിന്‍റെ ഘടനയും അതിന്‍റെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. ശരീരത്തിന് ഒരു കവചമെന്ന നിലയിലാണ് പുറത്തെ ചര്‍മം നില്‍ക്കുന്നത്. ചര്‍മ കോശങ്ങളില്‍ ആവശ്യത്തിന് ജലാംശമുണ്ടെങ്കില്‍ അത് കാഴ്ചയിലും പ്രതിഫലിക്കുമെന്നും ശരീരത്തിലെ ചുളിവുകള്‍ കുറയുമെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ ശരീരത്തിലെ ചര്‍മം ആകെ വരണ്ട്, വല്ലാതെയായി കാണപ്പെടുമെന്നും ഇത് ചര്‍മത്തിന്‍റെ തിളക്കത്തെ നശിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ശരീരത്തിലെ ജലാശം നിലനിര്‍ത്തുന്നത് പോലെ തന്നെ പ്രധാനമാണ് വൃത്തി. പുറത്ത് നിന്നും ശരീരത്തിലേക്ക് കടക്കുന്ന പൊടി, എണ്ണ, മറ്റ് അഴുക്കുകള്‍ എന്നിവ യഥാസമയം വൃത്തിയാക്കിയില്ലെങ്കില്‍ ചര്‍മത്തില്‍ അടിഞ്ഞു കൂടുകയും ഇത് പലതരം അസുഖങ്ങള്‍ക്ക് കാരണമാവുകയും ചര്‍മത്തിന്‍റെ സ്വാഭാവികമായ ഭംഗി നഷ്ടപ്പെടുത്തുകയും ചെയ്യും. പതിവായി ചര്‍മലേപങ്ങള്‍ പുരട്ടുന്നത് ഏറ്റവുമധികം ഗുണം ചെയ്യുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *