ബെംഗുളുരു: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. കണ്ടക്ടർ സമയോചിതമായി ഇടപെട്ട് മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്ന ബസ് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ബെംഗുളുരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി) ബസിലാണ് സംഭവമുണ്ടായത്.
ഡ്രൈവര്‍ കിരണ്‍കുമാര്‍(40) ആണ് ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തേത്തുടർന്ന് അബോധാവസ്ഥയിലായത്.
ബസ് നെലമങ്കളയില്‍നിന്ന് ദസനാപുരയിലേക്ക് പോവുകയായിരുന്നു. ബസ് ഓടിക്കവെ ഹൃദയാഘാതമുണ്ടായ ഡ്രൈവര്‍ ഇടത് ഭാഗത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നിയന്ത്രണംവിട്ട വാഹനം മറ്റൊരു ബിഎംടിസി ബസ്സിലിടിച്ചുകൊണ്ട് മുന്നോട്ട് നീങ്ങവെ കണ്ടക്ടര്‍ സമയോചിതമായി ഇടപെട്ട് വാഹനം നിയന്ത്രിച്ച് നിര്‍ത്തുകയായിരുന്നു. ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.”