ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മൂന്ന് മുൻക്യാപ്റ്റൻമാർക്കെതിരെ ആഞ്ഞടിച്ച് സഞ്ജു സാംസണിന്റെ പിതാവ്. മഹേന്ദ്രസിംഗ് ധോണി, വിരാട് കോഹ്ലി, രോഹിത്ത് ശർമ, രാഹുൽ ദ്രാവിഡ് എന്നിവർ ചേർന്ന് സഞ്ജുവിന്റെ പത്ത് വർഷം നശിപ്പിച്ചെന്ന് സാംസൺ വിശ്വനാഥ് കുറ്റപ്പെടുത്തി.

ഗൗതം ഗംഭീറിനും സൂര്യകുമാർ യാദവിനും നന്ദിയെന്ന് സാംസൺ വിശ്വനാഥ് പറഞ്ഞു. രണ്ടു സെഞ്ച്വറികളും അവർക്ക് സമർപ്പിക്കുന്നെന്നും സഞ്ജുവിന്റെ പിതാവ് പറഞ്ഞു.

10 വർഷം ഇല്ലാതാക്കിയവർ യഥാർത്ഥ സ്‌പോർട്സ്മാൻമാരായി തോന്നുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അവർ എത്രത്തോളം ഉപദ്രവിച്ചോ അത്രയും സഞ്ജു ഉയർന്ന് വന്നൂ.

നഷ്ടമായ പത്ത് വർഷം ഇനി തിരിച്ചുപിടിക്കുമെന്ന് സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥ് പറയുന്നു. സെഞ്ചുറി നേട്ടത്തിൽ അതിയായ സന്തോഷം എന്നും പിതാവ് പറഞ്ഞു. സഞ്ജുവിൻ്റെ ബാറ്റിംഗ് ക്ലാസിക്ക് ആണ്. സച്ചിനും, ദ്രാവിഡും കളിച്ച ശൈലിയാണ് സഞ്ജുവിനെന്ന് സാംസൺ വിശ്വനാഥ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *