ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ സൂപ്പർ കിങ്സിൽ എം എസ് ധോണിയുടെ പിൻ​ഗാമിയാകാൻ കെ എൽ രാഹുലിന് കഴിയുമെന്ന് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര. ‘രാഹുല്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററും ടീമിന്റെ നായക സ്ഥാനം ഏൽപ്പിക്കാൻ കഴിയുന്ന താരവുമാണ്. ചെന്നൈ സൂപ്പർ കിം​ഗ്സിന് എം എസ് ധോണിയുടെ പിൻ​ഗാമിയെ ആവശ്യമാണ്.

ഒരു ഇന്ത്യൻ താരത്തെ ധോണിക്ക് പകരക്കാരനായി ലഭിച്ചാൽ നന്നായിരിക്കും. ഐപിഎൽ ലേലത്തിൽ രാഹുലിനെ സ്വന്തമാക്കാൻ ചെന്നൈ ശ്രമിക്കും.’

ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.ഐപിഎൽ മെ​ഗാലേലത്തിന് മുമ്പായി കെ എൽ രാഹുലിനെ ടീമിൽ നിലനിർത്താൻ താൽപ്പര്യമില്ലെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അറിയിച്ചിരുന്നു.

ടീം ഉടമ സഞ്ജീവ് ​ഗോയങ്കയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാഹുല്‍ ടീം വിടുകയും ചെയ്തു. 2022, 2023 സീസണുകളിൽ ലഖ്നൗവിനെ ഐപിഎൽ പ്ലേ ഓഫിൽ എത്തിച്ചത് രാഹുലിന്റെ ക്യാപ്റ്റൻസിലിയാണ്. എന്നാൽ 2024ല്‍ ടീം ഏഴാം സ്ഥാനത്തേക്ക് വീണു.

Leave a Reply

Your email address will not be published. Required fields are marked *