കൊല്ലം സിപിഐഎം തൊടിയൂർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി. ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. മത്സരം നടന്നാൽ ഔദ്യോഗിക പാനലിലെ ബഹുഭൂരിപക്ഷം പേരും പരാജയപെടുമെന്ന് ബോധ്യപ്പെട്ടതോടെ നേതൃത്വം മത്സരം തടയാൻ ശ്രമിച്ചു. ഇതോടെയാണ് കയ്യാങ്കളിയുണ്ടായത്.ബാർ മുതലാളിയെയും, കുബേര കേസിലെ പ്രതിയെയും നേതൃത്വം പാനലിൽ ഉൾപെടുത്തി അവതരിപ്പിച്ചതും പ്രതിനിധികളെ പ്രകോപ്പിപിച്ചു.
കരുനാഗപ്പള്ളി ഏരിയയിൽ 10 ൽ 7 സമ്മേളനങ്ങൾ നേരത്തെ മത്സരം ഉണ്ടായതിനെ തുടർന്ന് നിർത്തി വെച്ചിരുന്നു. നിർത്തിവെച്ച സമ്മേളനങ്ങൾ തുടങ്ങാൻ കഴിഞ്ഞദിവസമാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊടിയൂർ ലോക്കൽ സമ്മേളനം ആരംഭിച്ചത്. ഈ യോഗത്തിൽ നേതൃത്വം മുന്നോട്ടുവെച്ച പാനലിനെതിരെ മത്സരിക്കാൻ ഒരു വിഭാഗം മുന്നോട്ടുവന്നതോടെയാണ് പ്രശ്‌നം വഷളായത്.
മത്സരിക്കാൻ വന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് നേതൃത്വം താക്കീത് നൽകി. തുടർന്ന് പ്രവർത്തകർ പ്രകോപിതാരാവുകയായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഒരു സംഘം പ്രവർത്തകർ പ്രകടനവുമായെത്തി വലിയ പ്രതിഷേധമാണ് ഉയർന്നത്.
സംസ്ഥാന കൊല്ലത്ത് നടക്കാനിരിക്കെയാണ് കൊല്ലത്തെ ലോക്കൽ സമ്മേളനത്തിലെ കയ്യാങ്കളി നടക്കുന്നത്. മിനുട്ട്സ് ബുക്ക് അടക്കം പ്രവർത്തകർ എടുത്തുകൊണ്ടുപോയി. സംഘർഷത്തെ തുടർന്ന് ലോക്കൽ സമ്മേളനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.