റാഞ്ചി: പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷംമൃതദേഹം 50 കഷണങ്ങളാക്കി വെട്ടിനുറുക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍.ഝാർഖണ്ഡിലെ കുന്തി ജില്ലയിലെ വനമേഖലയിലെ കശാപ്പുകാരനായ നരേഷ് ബേംഗ്ര(25)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ജോര്‍ദാഗ് സ്വദേശിനിയും പെണ്‍സുഹൃത്തുമായ ഗംഗി കുമാരി(24)യെയാണ് നരേഷ് അതിക്രൂരമായി കൊലപ്പെടുത്തിയത്.കുറ്റകൃത്യം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സംഭവം പുറംലോകമറിയുന്നത്. മനുഷ്യന്റെ കയ്യുമായി ഒരു തെരുവ് നായയെ ജരിയഗഡ് പൊലീസ് സ്റ്റേഷൻ പരിസരത്ത് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതും നരേഷ് ഭെൻഗ്രയെ അറസ്റ്റ് ചെയ്തതും.
നരേഷും ഗംഗി കുമാരിയും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. ഝാര്‍ഖണ്ഡ് ജോര്‍ദാഗ് സ്വദേശികളായ ഇരുവരും തമിഴ്‌നാട്ടിലായിരുന്നു ജോലിചെയ്തിരുന്നത്.അവിടെ ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ അടുത്തിടെ നരേഷ് നാട്ടിലെത്തുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇതേച്ചൊല്ലി ഗംഗി കുമാരി നരേഷിനോട് വഴക്കിട്ടു. തന്നെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്നും നേരത്തെ നല്‍കിയ പണം തിരികെവേണമെന്നും യുവതി ആവശ്യപ്പെട്ടു. യുവതിയുമായി പ്രതി നാട്ടിലെത്തി.
തുടർന്ന് വനമേഖലയിലെ ആളൊഴിഞ്ഞസ്ഥലത്തേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോയി ദുപ്പട്ട ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയശേഷം പ്രതി മൃതദേഹം അമ്പതോളം കഷണങ്ങളാക്കി വെട്ടിനുറുക്കി.
തുടര്‍ന്ന് കഷണങ്ങൾ വനത്തിലെ മൃഗങ്ങള്‍ക്ക് ഭക്ഷിക്കാനായിനല്‍കിയെന്നും പൊലീസ് പറഞ്ഞു. വന്യമൃഗങ്ങൾക്ക് ഭക്ഷിക്കുന്നതിനായി ശരീരഭാഗങ്ങൾ മുറിച്ച് കാട്ടിൽ ഉപേക്ഷിച്ചതായും നരേഷ് സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി