പുഷ്പ 2-ൽ തകർപ്പൻ പ്രകടനമാണ് ഫഹദ് ഫാസിൽ കാഴ്ചവെച്ചിരിക്കുന്നതെന്നും എല്ലാ മലയാളികൾക്കും അദ്ദേഹത്തെ കുറിച്ചോർത്ത് അഭിമാനിക്കാമെന്നും അല്ലു അർജുൻ. കൊച്ചിയിൽ നടന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു അല്ലു അർജുൻ ഫഹദിൻ്റെ പ്രകടനത്തെ പ്രശംസിച്ചത്.
പുഷ്പ 2’ലെ ഒരു പാട്ടിന്റെ ഹൂക്ക് ലൈൻ ചിത്രം റിലീസാകുന്ന 6 ഭാഷകളിലും മലയാളത്തിലായിരിക്കുമെന്നും അല്ലു അർജുൻ വെളിപ്പെടുത്തി.എല്ലാ മലയാളികള്‍ക്കും നമസ്കാരം. കേരളത്തിനോട് ദത്തുപുത്രനായ മല്ലു അര്ജുന് സ്നേഹമറിയിക്കുകയാണ്. കേരളത്തിലേക്ക് വണ്ടി കയറുമ്പോള്‍ ഞാന്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞത്.
എന്റെ സ്വന്തം നാടായ കേരളത്തിലേക്ക് സ്വാഗതമെന്നാണ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി നിങ്ങളെനിക്ക് കണക്കറ്റ സ്നേഹം തന്നു.പുഷ്പയെന്ന ഈ സിനിമയ്ക്കായി മൂന്ന് വര്‍ഷത്തോളം നിങ്ങള്‍ കാത്തിരുന്നു. ഈ സ്നേഹത്തിന് നന്ദി പറയുകയാണ്.
ഈ സിനിമ കുറേക്കാരണങ്ങളാല് എനിക്ക് സ്പെഷ്യലാണ്. ആദ്യമായി മലയാളത്തിലെ വലിയ നടന്മാരിലൊരാളായ നമ്മുടെ സ്വന്തം ഫഫയോടൊപ്പം ഞാന്‍ അഭിനയിച്ചു. പുഷ്പ 2-ല്‍ ഫഹദ് ഫാസില്‍”ഈ സ്നേഹത്തിന് നന്ദി പറയുകയാണ്. പുഷ്പ 2-ല്‍ ഫഹദ് ഫാസില്‍ തകര്‍ത്തടുക്കിയിട്ടുണ്ട്. രാജ്യം മുഴുവനുള്ള മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള പ്രകടനമാണ് അദ്ദേഹം പുഷ്പ 2-ല്‍ കാഴ്ചവെച്ചിരിക്കുന്നത്. അത് ഞാന്‍ ഉറപ്പുതരാം, അല്ലു അർജുൻ പറഞ്ഞു”
പുഷ്പ 2’ലെ ഒരു പാട്ട് തുടങ്ങുന്നത് മലയാളം വരികളിൽ ആയിരിക്കും. ആ പാട്ടിന്റെ ഹൂക്ക് ലൈൻ ചിത്രം റിലീസ് ആവുന്ന ആറ് ഭാഷകളിലും മലയാളത്തിൽ തന്നെയായിരിക്കും. കേരളത്തിലെ എന്റെ ആരാധകരോടുള്ള നന്ദി അറിയിക്കാനാണ് ഞാൻ അങ്ങനെ ചെയ്തത്.
ഇതിലും വലിയ രീതിയിൽ എനിക്ക് നിങ്ങളോടുള്ള സ്നേഹം അറിയിക്കാൻ ആവില്ലെന്നും അല്ലു അർജുൻ വ്യക്തമാക്കിചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.
ദേവി ശ്രീ പ്രസാദിന്റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ‘
പുഷ്പ ദ റൂൾ’ ഇതിന്റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ്തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ.
ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി,
നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.