തമിഴ് നടൻ വിജയ്‌യുടെ മകന്‍ ജേസൺ സഞ്ജയ് സംവിധായകനാകുന്നു. ജേസണ്‍ സഞ്ജയ്യുടെ ആദ്യ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് സന്ദീപ് കിഷൻ ആണ്. ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും . മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
മോഷന്‍ പോസ്റ്ററിലൂടെ ചിത്രത്തിന്റെ സംവിധായകന്‍ചിത്രത്തിന്റെ സംവിധായകന്‍, നായകന്‍, സംഗീത സംവിധായകന്‍, എഡിറ്റര്‍ എന്നിവയെല്ലാം ആരെന്ന് നിർമാതാക്കൾ പുറത്തുവിട്ടു.
മോഷൻ പോസ്റ്റർ നിലവിൽ യൂട്യൂബിൽ ട്രെൻഡിങ്ങിലാണ്.തങ്ങളുടെ പ്രൊഡക്ഷൻ ഹൗസ് എല്ലായ്പ്പോഴും നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ പരിശ്രമിച്ചിട്ടുണ്ട് എന്നും ജേസൺ കഥ അവതരിപ്പിച്ചപ്പോൾ അതിൽ പുതുമ അനുഭവപെട്ടു എന്നും ലൈക്ക പ്രൊഡക്ഷൻസിലെ ജികെഎം തമിഴ്കുമരൻ പറഞ്ഞു.
പാൻ-ഇന്ത്യൻ ശ്രദ്ധ ആകർഷിക്കാനുള്ള നിലവാരമുള്ള കഥയാണ് ജേസൺ പറഞ്ഞതെന്നും ‘നിങ്ങൾക്ക് നഷ്ടപ്പെട്ടവ അതിന്റെ യഥാർത്ഥ സ്ഥലത്ത് തിരയുക’ എന്നപ്രമേയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ മൂലകഥ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
2025 ജനുവരിയോടെ ഈ പ്രൊജക്ടിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.