Month: November 2024

അമിതവേഗതയിലെത്തിയ കാർ പാഞ്ഞു കയറി മഹാബലിപുരത്ത് അഞ്ച് സ്ത്രീകൾക്ക് ദാരുണാന്ത്യം

തമിഴ്നാട് മഹാബലിപുരത്ത് കാർ പാഞ്ഞുകയറി അഞ്ച് സ്ത്രീകൾ മരിച്ചു. പശുക്കളെ മേയ്ക്കുന്നതിനിടയിൽ വിശ്രമിക്കുകയായിരുന്ന സ്ത്രീകളുടെ ദേഹത്താണ് അമിതവേഗത്തിലെത്തിയ കാർ പാഞ്ഞുകയറിയത്. പാണ്ടിത്തമേട് സ്വദേശികളായ വിജയ, യശോദ, കാത്തായി, ഗൗരി, ആനന്ദമ്മാൾ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. മഹാബലിപുരത്തെ കോളജിൽ പഠിക്കുന്ന നാല് സുഹൃത്തുക്കളാണ്…

ഹേമ കമ്മിറ്റിയിൽ മൊഴി നല്‍കിയവര്‍ ഭീഷണി നേരിടുന്നുവെന്ന് ഡബ്ല്യൂസിസി ഹൈക്കോടതിയിൽ

കൊച്ചി: ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയെന്ന് ഡബ്ല്യൂസിസി. മൊഴി നൽകിയതിനെ തുടർന്ന് പലർക്കും നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്നാണ് ഹൈക്കോടതിയിൽ ഡബ്ല്യൂസിസി അറിയിച്ചത്. ഇതെ തുടർന്ന് എസ്‌ഐടി നോഡല്‍ ഓഫീസറെ നിയോഗിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിർദ്ദേശം…

ബൂം ബൂം ബുംമ്ര ഒന്നാമത് ജയ്‌സ്വാൾ രണ്ടാമത് കോഹ്‌ലിക്കും തിരിച്ചുവരവ് ടെസ്റ്റ് റാങ്കിങ്ങിൽ പെർത്ത് എഫക്ട്

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റിലെ ഇന്ത്യൻ ടീമിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി താരങ്ങൾ. പെർത്തിൽ എട്ട് വിക്കറ്റ് നേടി ഇന്ത്യൻ വിജയത്തിന് ചുക്കാൻ ഇടിച്ച ബുംമ്ര ബൗളർമാരുടെ റാങ്കിങ്ങിൽ…

അസഹനീയം, വിവാഹം വിറ്റുകാശാക്കി നയന്‍താരയുടെ ഡോക്യുമെന്‍ററി ബോറെന്ന് ശോഭാ ഡേ

നയന്‍താര ബിയോണ്ട് ദ് ഫെയറിടെ​യ്​ല്‍’ ഡോക്യുമെന്‍ററിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശോഭാ ഡേ. ഡോക്യുമെന്‍ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള മൂന്ന് സെക്കന്‍റ് ദൃശ്യം ഉപയോഗിച്ചതിന് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടത് താരം സമൂഹമാധ്യമങ്ങളിലൂടെ…

ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യം കൊല്ലത്ത് CPIM ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി

കൊല്ലം സിപിഐഎം തൊടിയൂർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി. ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. മത്സരം നടന്നാൽ ഔദ്യോഗിക പാനലിലെ ബഹുഭൂരിപക്ഷം പേരും പരാജയപെടുമെന്ന് ബോധ്യപ്പെട്ടതോടെ നേതൃത്വം മത്സരം തടയാൻ ശ്രമിച്ചു. ഇതോടെയാണ് കയ്യാങ്കളിയുണ്ടായത്.ബാർ മുതലാളിയെയും, കുബേര കേസിലെ പ്രതിയെയും…

ഡോക്ടറുടെ വേഷത്തിലെത്തിയ സ്ത്രീകള്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തി കര്‍ണാടക പൊലീസ്

ഡോക്ടറുടെ വേഷത്തില്‍ എത്തിയ സ്ത്രീകള്‍ തട്ടിക്കൊണ്ടുപോയനവജാത ശിശുവിനെ 24 മണിക്കൂറിനകം വീണ്ടെടുത്ത് പൊലീസ്. കര്‍ണാടകയിലെ കലബുര്‍ഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിനെ തട്ടികൊണ്ടുപോയ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്താപ്പൂര്‍ സ്വദേശികളായ രാമകൃഷ്ണയുടെയും, കസ്തൂരിയുടെയും നവജാതശിശുവിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍…

മത നിന്ദ നടത്തിയെന്ന് ആരോപണം ടര്‍ക്കിഷ് തര്‍ക്കം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു

സണ്ണി വെയിൻ, ലുക്ക്മാൻ, ഹരിശ്രീ അശോകന്‍ തുടങ്ങിയവർ അഭിനയിച്ച ടര്‍ക്കിഷ് തര്‍ക്കം തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിൻവലിച്ചു. മതനിന്ദ ആരോപിച്ച് ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനും അടക്കം ഭീഷണിയുണ്ടായതിനെ തുടർന്നാണ് നടപടി.മുസ്‌ലിം സമുദായത്തിന്റെ ഖബറടക്കത്തെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയത്. ഒരു പള്ളിയും അവിടെ…

തേനേ പാലേ മോളെ എന്നൊക്കെ പറഞ്ഞ് വശത്താക്കി കൊല്ലപ്പെടുമെന്ന് ഭയം

മകള്‍ക്കുണ്ടായത് അതിക്രൂരമായ പീഡനമെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ പിതാവ്. മകളെ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ പോലും ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. രാഹുല്‍ ക്രൂരമായാണ് മകളെ മര്‍ദിച്ചതെന്നും പിതാവ് പറഞ്ഞു. ഭര്‍ത്താവിനൊപ്പം അയച്ചാല്‍ മകള്‍ കൊല്ലപ്പെടുമെന്ന് ഭയമുണ്ട്.…