Month: November 2024

ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചന കാരണം പരാജയഭീതി രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: പാലക്കാട് പൊലീസ് പരിശോധന ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. സിപിഐഎമ്മിന്റെ പരാജയഭീതിയാണ് ഇതിന് കാരണമെന്നും നിയമപരമായും രാഷ്ട്രീയപമായും നേരിടുമെന്നും രാഹുൽ പറഞ്ഞു.എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ പരാമർശവും രാഹുൽ തള്ളി. അദ്ദേഹം പൊലീസിന് പൊളിറ്റിക്കൽ…

നിവിൻ പോളിയ്ക്ക് പൊലീസുമായി ബന്ധം രക്ഷിച്ചത് പൊലീസിൻ്റെ ഇടപെടൽ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി

ഇടുക്കി: നടൻ നിവിൻപോളിക്കെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി. നിവിൻ പോളിയെ രക്ഷിച്ചത് പൊലീസിൻ്റെ ഇടപെടൽ മൂലമാണെന്നും പൊലീസുമായി നിവിൻപോളിക്ക് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. അന്വേഷണത്തിന്റെ തുടക്കം മുതൽ നിവിൻ പോളിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസിന്റെത്. സംഭവത്തെക്കുറിച്ച് കൃത്യമായ ഒരു മൊഴിയെടുപ്പ്…

ട്രെയിനുകളിൽ ബോംബ് വെച്ചെന്ന ഭീഷണി മുഴക്കിയത് മദ്യലഹരിയിൽ പ്രതിയെ പിടികൂടി പൊലീസ്

കൊച്ചി: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍. പത്തനംതിട്ട കോയിപ്പുറം സ്വദേശിയായ ഹരിലാലാണ് പൊലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂരിൽ നിന്ന് പ്രതി ഹരിലാലിനെ പൊലീസ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാള്‍ വ്യാജ ഭീഷണി…

ഒരു അനധികൃത കുടിയേറ്റക്കാരനേയും അനുവദിക്കില്ല അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: രണ്ടാം തവണയും പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിര്‍ണായക നീക്കങ്ങൾ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ്. അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കുമെന്നും ഒരു അനധികൃത കുടിയേറ്റക്കാരനേയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു. വലിയ രാഷ്ട്രീയ വിജയമാണ് നേടിയത്. അമേരിക്കയുടെ സുവര്‍ണകാലം…

കടൈസി ആട്ടം വെറിത്തനമാകും ദളപതി 69 ഓവർസീസ് റൈറ്റ്‍സ് വിറ്റത് റെക്കോർഡ് തുകയ്ക്കെന്ന് റിപ്പോർട്ട്

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദളപതി 69’. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന സിനിമയുടെ വിദേശ റൈറ്റ്‍സിനെ കുറിച്ചുള്ള അപ്‍ഡേറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദളപതി 69 ന്റെ ഓവർസീസ്…

ലൈംഗിക പീഡന പരാതി നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

ലൈംഗിക പീഡന പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. നിവിനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി അന്വേഷണ സംഘം. എഫ്.ഐ.ആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍ പോളി. പ്രതിപ്പട്ടികയില്‍ നിന്ന് നിവിനെ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് പൊലീസ് കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. പരാതിയി ല്‍പറയുന്ന സമയത്ത്…

ഇന്ത്യൻ സിനിമയ്ക്ക് മലയാള സിനിമ റോൾ മോഡൽ ദുൽഖർ എന്നുടെ ചിന്ന തമ്പി സൂര്യ

ഇന്ത്യൻ സിനിമയ്ക്ക് തന്നെ റോൾ മോഡൽ ആണ് മലയാള സിനിമയെന്ന് നടൻ സൂര്യ. തന്റെ പുതിയ ചിത്രമായ കങ്കുവയുടെ റിലീസിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇവിടെ വന്ന് സംസാരിക്കുന്നത് കൊണ്ട് കൂടുതലാക്കി പറയുകയാണെന്ന് വിചാരിക്കരുത്, ഇന്ത്യൻ സിനിമയ്ക്ക് തന്നെ റോൾ…

യു എസ് സെനറ്റ് തിരികെ പിടിച്ച് റിപ്പബ്ലിക്കന്‍സ്, പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ്. 226 ഇലക്ടറല്‍ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. ജെഡി…

ബിജെപിയുടെ തിരക്കഥയിൽ പിണറായി വിജയൻ സംവിധാനം ചെയ്തതാണ് പാലക്കാട് റെയ്‌ഡ്‌ കെ സി വേണുഗോപാല്‍

ബിജെപിയുടെ തിരക്കഥയിൽ പിണറായി വിജയൻ സംവിധാനം ചെയ്തതാണ് പാലക്കാട് റെയ്‌ഡെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പൊലീസ് എത്തുമ്പോൾ ബിജെപി സിപിഐഎം നേതാക്കൾ ഒരുമിച്ച് ഉണ്ടായിരിന്നു.ഇത് മാപ്പ് അർഹിക്കാത്ത കുറ്റമാണ്. കൊടകര കുഴൽ പണ കേസ് മറച്ചു പിടിക്കാനാണ് ഈ…

തെലങ്കാനയിൽ ജാതി സെൻസസ് തുടങ്ങി മൂന്നാഴ്ചയ്ക്കുള്ളിൽ സർവേ പൂർത്തിയാകാൻ സർക്കാർ ലക്ഷ്യം

തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന ഉറപ്പായിരുന്നു ജാതി സെൻസസ്. ജയിച്ചുകയറിയതിന് ശേഷം രേവന്ത് റെഡ്ഡി സർക്കാർ ഉടൻ തന്നെ സെൻസസിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. വലിയ തയ്യാറെടുപ്പിന് ശേഷമാണ് ഇന്ന് സെൻസസ് ആരംഭിച്ചത്. പിന്നോക്ക വികസമന്ത്രി പൂനം പ്രഭാകർ സർവേ നടപടികൾ ഉദ്ഘാടനം…