Month: November 2024

ഭരണഘടനയെ അവഹേളിക്കുന്നതില്‍ സി.പി.ഐഎം ബി.ജെ.പി നേതാക്കള്‍ക്ക് ഒരേ സ്വരം സന്ദീപ് വാര്യര്‍

രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നതില്‍ സി.പി.ഐ.എം., ബി.ജെ.പി. നേതാക്കള്‍ക്ക് ഒരേ സ്വരമാണെന്ന് ബി.ജെ.പി.വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്ദീപ്.രാഹുല്‍ഗാന്ധി ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്.…

എലിസബത്ത് ഗോൾഡ് ആണ് അവൾ എന്നും നന്നായിരിക്കണം ബാല

പുതിയ താമസ സ്ഥലമായ വൈക്കത്ത് ഏറെ സന്തോഷകരമായ ജീവിതം ആസ്വദിക്കുകയാണ് താനെന്ന് നടൻ ബാല വെളിപ്പെടുത്തിയിരുന്നു. ഇവിടെ വന്നപ്പോഴാണ് മലയാളികള്‍ എന്താണെന്നും ദൈവം തമ്പുരാന്‍ എങ്ങനെയാണെന്നും കൂടുതൽ മനസ്സിലാക്കാൻ സാധിച്ചതെന്നും ബാല പറഞ്ഞു. ഭാര്യ കോകിലയ്ക്കൊപ്പം വൈക്കത്താണ് താരം താമസം. ഇപ്പോഴിതാ…

ടീം ലൈനപ്പ് കാണുന്ന ആർക്കും മനസ്സിലാകും കോഹ്‌ലി തന്നെയാകും ആർസിബി ക്യാപ്റ്റൻ ഡിവില്ലിയേഴ്സ്

വിരാട് കോഹ്‌ലി ക്യാപ്റ്റനായി തിരികെയെത്തുമോ എന്ന അഭ്യൂഹമാണ് ലേലം വിളിയേക്കാൾ ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കുന്നത്. കോഹ്‌ലിയുടെ ആവശ്യപ്രകാരമാണ് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐപിഎല്ലില്‍ എം എസ് ധോണിയും രോഹിത് ശര്‍മയും…

അട്ടപ്പാടിയിൽ വനം വകുപ്പ് വാച്ചറെ കാണ്മാനില്ല

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ വനം വകുപ്പ് വാച്ചറെ കാണ്മാനില്ലെന്ന് പരാതി. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് കാണാതായത്. ഇന്നലെ ജോലി ചെയ്ത് മടങ്ങിയ ശേഷമാണ് മുരുകനെ കാണാതായത്. മുരുകനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

മഞ്ഞുമ്മല്‍ ബോയ്‌സ് പറവ ഫിലിംസ് കമ്പനി നികുതി വെട്ടിച്ചു സൗബിനെ ആദായ നികുതി വകുപ്പ് വിളിപ്പിച്ചേക്കും

കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ കളക്ഷന് ആനുപാതികമായി നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തല്‍. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസില്‍ നടത്തിയ റെയ്ഡിലാണ് കണ്ടെത്തല്‍. സംഭവത്തില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടിയേക്കും. 242 കോടി രൂപയുടെ കളക്ഷന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിരുന്നു.…

മഞ്ഞ് കാരണം ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങി അമിത വേഗത്തില്‍ പാഞ്ഞുകയറി ലോറി യുവതിക്ക് ദാരുണാന്ത്യം

തൃശൂര്‍ നാട്ടിക ദേശീയപാതയില്‍ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞു കയറി രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം.ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം…

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം ബാറ്റ്സ്മാന് ദാരുണാന്ത്യം നടുക്കം

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം വന്ന് ബാറ്റ്സ്മാന് ദാരുണാന്ത്യം. പൂണെയിലെ ഗര്‍വാരെ സ്റ്റേഡിയത്തില്‍ ഇന്നലെയാണ് സംഭവം. ഇമ്രാന്‍ പട്ടേലെന്ന 35കാരനാണ് മരിച്ചത്. ഓപ്പണറായാണ് ഇമ്രാന്‍ ക്രീസിലെത്തിയത്. പിച്ചില്‍ എത്തിയതിന് പിന്നാലെ തന്നെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഫീല്‍ഡ് അംപയറോട് വിവരം…

ബാലഭാസ്‌കറിനെ കൊന്നതാണ് പിന്നിൽ സ്വർണ്ണക്കടത്ത് മാഫിയ പിതാവ് കെ സി ഉണ്ണി

വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ സി ഉണ്ണി. സ്വർണക്കടത്ത് മാഫിയയാണ് മകന്റെ മരണത്തിന് പിന്നിൽ. ഡ്രൈവർ അർജുൻ അറസ്റ്റിലായത് മാധ്യമങ്ങളിലൂടെ അറിഞ്ഞു. അർജുൻ നേരത്തെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അപകടത്തിന് ശേഷമാണ് കേസുകളെക്കുറിച്ച് അറിഞ്ഞത്.അർജുൻ പൊലീസിന്റെ പിടിയിലായതോടെ…