രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. 121 റൺസുമായി ട്രാവിസ് ഹെഡും 8 റൺസുമായി കമ്മിൻസും പുറത്താകാതെ നിൽക്കുന്നു. 132 പന്തില്‍ 121 റണ്‍സ് നേടിയ ട്രാവിസ് ഹെഡിന്റെ പ്രകടനത്തിലാണ് ഓസീസ് ശക്തമായ നിലയിലേക്ക്‌ അടുക്കുന്നത്.

ഇന്ത്യയ്ക്കുവേണ്ടി ജസ്പ്രീത് ബുംറ മൂന്നുവിക്കറ്റ് നേടി. നിതീഷ് കുമാര്‍ റെഡ്ഡി, ആര്‍. അശ്വിൻ സിറാജ് എന്നിവർ ഓരോ വിക്കുറ്റവീതം നേടി. നേരത്തെ ബുംറയുടെ തുടര്‍ച്ചയായി ആക്രമണങ്ങളില്‍ രണ്ടാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഓസീസിന് രണ്ടുവിക്കറ്റ് നഷ്ടമായിരുന്നു.

മാര്‍നസ് ലബുഷെയ്ന്‍ 64 റണ്‍സ് അടിച്ചെടുത്തു.ഉസ്മാന്‍ ഖ്വാജ (130), നഥാന്‍ മക്‌സ്വീനി (39), സ്റ്റീവ് സ്മിത് (2) എന്നിവരുടെ വിക്കറ്റ് ബുംറ നേടി.നേരത്തെ, ആദ്യദിനത്തില്‍ ഇന്ത്യ 180 റണ്‍സിന് പുറത്തായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ കളിനിര്‍ത്തുമ്പോള്‍ ഒരുവിക്കറ്റിന് 86 റണ്‍സ് എന്ന നിലയിലായിരുന്നു.പെര്‍ത്ത് ടെസ്റ്റില്‍ കളിച്ച ടീമില്‍നിന്ന് മൂന്നുമാറ്റങ്ങളുമായാണ് ഇന്ത്യ അഡ്ലെയ്ഡില്‍ ഇറങ്ങിയത്.ദേവദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കുപകരം രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ആര്‍. അശ്വിന്‍ എന്നിവരാണ് ഇറങ്ങിയത്. ടോസ് ഭാഗ്യം ഇന്ത്യയെ തുണച്ചെങ്കിലും അത് പൂര്‍ണമായും മുതലാക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *