അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഗ്രാന്‍ഡ് ഫിനാലെ ആഘോഷമാക്കി ടെക് ഭീമനായ ഗൂഗിളും. സെര്‍ച്ച് എഞ്ചിന്റെ ഹോം പേജില്‍ പ്രത്യേക ഡൂഡില്‍ പ്രദര്‍ശിപ്പിച്ചാണ് ഇന്ത്യന്‍ താരം ഡി. ഗുകേഷ് വിജയിയായ ചെസ് ചാമ്പ്യന്‍ഷിപ്പ് ഫിനാലെ ഗൂഗിള്‍ ആഘോഷമാക്കിയത്.”ഡൂഡിലിലെ ഓരോ അക്ഷരങ്ങളും ചെസ്സിലെ കരുക്കളെ പോലെയാണ്.
വ്യത്യസ്ത കരുക്കള്‍ കറുപ്പും വെള്ളയും നിറത്തില്‍ മാറിമാറി വരുന്ന ആനിമേഷന്‍ ഡൂഡിലിനെ കൂടുതല്‍ മനോഹരമാക്കുന്നു. പ്രത്യേക ദിവസങ്ങളില്‍ തങ്ങളുടെ സെര്‍ച്ച് എഞ്ചിന്റെ ഹോം പേജില്‍ ഡൂഡിലുകള്‍ പ്രദര്‍ശിപ്പിക്കുന്നത് വര്‍ഷങ്ങളായി ഗൂഗിള്‍ തുടരുന്ന പതിവാണ്.”ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനെന്ന വിശേഷണം സ്വന്തമാക്കിക്കൊണ്ടാണ് ഗുകേഷ് കിരീടമണിഞ്ഞത്.
കൃത്യമായി പറഞ്ഞാല്‍ 18 വയസും എട്ട് മാസവും 14 ദിവസവുമാണ് ഗുകേഷിന്റെ പ്രായം. നിലവിലെ ലോക ചാമ്പ്യനായ ഡിങ് ലിറനെ അട്ടിമറിച്ചാണ് തമിഴ്‌നാട് സ്വദേശിയായ ഗുകേഷ് വിജയം പിടിച്ചെടുത്തത്. സിങ്കപ്പൂരിലാണ് ഇത്തവണത്തെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നടന്നത്.”