കൊച്ചി: പത്ത് വര്‍ഷം കൊണ്ട് ജീവിതത്തിലെ ഒരുപാട് കാര്യങ്ങളിൽ മാറ്റം സംഭവിക്കുക സ്വാഭാവികമാണ്.. എന്നാല്‍ തിരുവനന്തപുരം സ്വദേശികളായ ഹരിമോഹന്‍ ദാസിന്റേയും വധു ഐശ്വര്യയുടേയും ജീവിതത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നത് അവരുടെ പ്രണയത്തിന് മാത്രമായിരുന്നില്ല, സൗഹൃദങ്ങള്‍ക്കും കൂടിയായിരുന്നു.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കോളേജ് കാലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ചുവടുവെച്ച നൃത്തം റീക്രിയേറ്റ് ചെയ്തായിരുന്നു ഹരിമോഹനും ഐശ്വര്യയും പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചത്. കല്യാണത്തിന് മുന്നോടിയായി നടന്ന സംഗീത് ചടങ്ങിലായിരുന്നു ഇത്.
ചെന്നൈ എക്‌സ്പ്രസിലെ ഗാനത്തിനായിരുന്നു നവദമ്പതികളും സുഹൃത്തുക്കളും ചുവടുവെച്ചത്. വേഷത്തിലും ഭാവത്തിലുമുള്ള വ്യത്യാസം മാറ്റിനിര്‍ത്തിയാല്‍ ഡാന്‍സിന്റെ സ്റ്റെപ്പുകളും അവരുടെ സ്‌നേഹവും സൗഹൃദവുമെല്ലാം പഴയതുപോലെ തന്നെയായിരുന്നു.കോളേജില്‍ സഹപാഠികളായിരുന്നു ഹരിമോഹനും ഐശ്വര്യയും.
കോളേജിലെ കള്‍ച്ചറല്‍ ഫെസ്റ്റിന് 2014ലായിരുന്നു ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം തകര്‍പ്പന്‍ നൃത്തം കാഴ്ചവെച്ചത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയായിരുന്നു. ‘ഞങ്ങള്‍ കണ്ടുമുട്ടി, നൃത്തം ചെയ്തു, വിവാഹിതരായി’ എന്ന തലക്കെട്ടോടെയാണ് വീഡിയോ ഇവര്‍ പങ്കുവെച്ചിരിക്കുന്നത്