ഇന്ത്യൻ ട്വൻറി 20 ടീമിൽ ഓപ്പണിങ് റോളിൽ സ്ഥാനമുറപ്പിക്കുകയാണ് മലയാളിയായ സഞ്ജു സാംസൺ. വിരാട് കോലിയുടെയും രോഹിത് ശർമയുടെയും വിരമിക്കലോടെ ഈ സ്ഥാനത്തേക്ക് സഞ്ജുവിന് പ്രഥമ പരിഗണനയുണ്ട്.ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ നാല് ട്വൻറി20 മത്സരങ്ങൾക്കിടെ മൂന്ന് സെഞ്ചറുമായി തിളങ്ങിയതും സഞ്ജുവിൽ ടീമിന് വിശ്വാസമുയർന്നിട്ടുണ്ട്.

ഈ അവസരത്തിൽ പരിശീലകൻ ഗൗതം ഗംഭീറുമായുള്ള ബന്ധം എങ്ങനെ സഹായിച്ചു എന്ന് തുറന്നുപറയുകയാണ് സഞ്ജു സാംസൺ.ഗൗതം ഗംഭീറുമായി ചെറുപ്രായത്തിൽ തന്നെ നല്ല ബന്ധമുണ്ടായിരുന്നുവെന്ന് സഞ്ജു എബി ഡിവില്ലേഴ്സിന്റെ യൂട്യൂബ് ചാനലിലെ 360 ഷോയിൽ പറഞ്ഞു.

ആദ്യ ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. 14-ാം വയസിൽ അവരുടെ ബി ടീമിൽ ഉൾപ്പെടുത്തി. 17–ാം വയസിൽ മെയിൻ ടീമിലും എത്തി. ഈ ടീമിലാണ് ഗൗതം ഭായിക്ക് കീഴിൽ കപ്പടിച്ചത്. അന്ന് തൊട്ട് ​ഗൗതം ഭായിയുമായി നല്ല ബന്ധമാണെന്ന് സഞ്ജു പറഞ്ഞുപിന്നീട് ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിലെത്തിയപ്പോൾ ​ഗൗതം ​ഗംഭീർ പറഞ്ഞ വാക്കുകളെ പറ്റിയും സഞ്ജു ഡിവില്ലേഴ്സുമായി സംസാരിക്കുന്നുണ്ട്.

സഞ്ജു, നിങ്ങളുടെ കയ്യിലുള്ളത് എന്താണെന്ന് എനിക്കറിയാം. ചില പ്രത്യേകതകൾ നിങ്ങൾക്കുണ്ട്. എന്തുവന്നാലും ഞാൻ നിങ്ങളെ പിന്തുണയ്ക്കാൻ പോവുകയാണ്. എന്താണ് ആകാൻ ആഗ്രഹിക്കുന്നത് അത് ഓരോ ഇന്നിങ്സിലും ചെയ്യുക’ എന്നിങ്ങനെയായിരുന്നു കോച്ചിന്റെ വാക്കുകൾ എന്ന് സഞ്ജു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *