തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണ്‍ ഇല്ലാത്തത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. സയ്യിദ് മുഷ്താഖ് അലിയില്‍ ടീമിനെ നയിച്ച താരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. സഞ്ജുവിന് പകരം സല്‍മാന്‍ നിസാറിനാണ് ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചത്.

ക്രിസ്മസ് അവധിക്ക് ശേഷം സഞ്ജു ടീമില്‍ തിരിച്ചെത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്തുകൊണ്ട് സഞ്ജു കളിക്കുന്നില്ലെന്ന കാരണം വ്യക്തമല്ല.

ഇതിനിടെ സഞ്ജുവിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തിയിരുന്നു. വിജയ് ഹസാരെയില്‍ നിന്ന് വിട്ടുനിന്നതോടെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ സഞ്ജു ഉണ്ടാകുമോ എന്നുള്ള കാര്യം സംശയത്തിലായെന്നാണ് അദ്ദേഹം പറഞ്ഞത്. ചാംപ്യന്‍സ് ട്രോഫി കളിക്കാനുള്ള അവസരം സഞ്ജു കളഞ്ഞൂവെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ… ”വിജയ് ഹസാരെ കളിക്കുകയെന്നത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു.

ടി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറികള്‍ നേടി നില്‍ക്കുന്ന സമയത്ത് ഏകദിനത്തേയും കുറിച്ച് സഞ്ജു ചിന്തിക്കണമായിരുന്നു. റിഷഭ് പന്ത് ഏകദിനത്തില്‍ അടയാളപ്പെടുത്തിയിട്ടില്ലെന്നും സഞ്ജു ഓര്‍ക്കണമായിരുന്നു. അതുകൊണ്ടുതന്നെയാണ് വിജയ് ഹസാരെ കളിക്കണമെന്ന് പറഞ്ഞത്. എങ്ങനെയാണ് അദ്ദേഹത്തെ ഇനി ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുക? സഞ്ജു പദ്ധതികളുടെ ഭാഗമാണെന്ന് എനിക്ക് തോന്നുന്നില്ല

” ചോപ്ര വ്യക്തമാക്കി.ചോപ്രയുടെ വാക്കുകള്‍ കൂടിയായപ്പോള്‍ സഞ്ജുവിന് എന്ത് സംഭവിച്ചെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. ക്രിസ്മസ് അവധിക്കായി വിട്ടുനിന്നതാണെന്നാണ്വിശ്വസിക്കപ്പെടുന്നത്. എന്തുകൊണ്ട് സഞ്ജു കളിക്കുന്നില്ലെന്ന കാരണം വ്യക്തമല്ല.

ഇതിനിടെ സഞ്ജുവിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തിയിരുന്നു. വിജയ് ഹസാരെയില്‍ നിന്ന് വിട്ടുനിന്നതോടെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ സഞ്ജു ഉണ്ടാകുമോ എന്നുള്ള കാര്യം സംശയത്തിലായെന്നാണ് അദ്ദേഹം പറഞ്ഞത്.

ചാംപ്യന്‍സ് ട്രോഫി കളിക്കാനുള്ള അവസരം സഞ്ജു കളഞ്ഞൂവെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ… ”വിജയ് ഹസാരെ കളിക്കുകയെന്നത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. ടി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറികള്‍ നേടി നില്‍ക്കുന്ന സമയത്ത് ഏകദിനത്തേയും കുറിച്ച് സഞ്ജു ചിന്തിക്കണമായിരുന്നു.

റിഷഭ് പന്ത്”ഏകദിനത്തില്‍ അടയാളപ്പെടുത്തിയിട്ടില്ലെന്നും സഞ്ജു ഓര്‍ക്കണമായിരുന്നു. അതുകൊണ്ടുതന്നെയാണ് വിജയ് ഹസാരെ കളിക്കണമെന്ന് പറഞ്ഞത്. എങ്ങനെയാണ് അദ്ദേഹത്തെ ഇനി ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുക? സഞ്ജു പദ്ധതികളുടെ ഭാഗമാണെന്ന് എനിക്ക് തോന്നുന്നില്ല.” ചോപ്ര വ്യക്തമാക്കി.”

ചോപ്രയുടെ വാക്കുകള്‍ കൂടിയായപ്പോള്‍ സഞ്ജുവിന് എന്ത് സംഭവിച്ചെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. ക്രിസ്മസ് അവധിക്കായി വിട്ടുനിന്നതാണെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാല്‍ സഞ്ജുവിന് പരിക്കുണ്ടെന്നാണ് എക്‌സിലൂടെ പുറത്തുവരുന്ന പോസ്റ്റുകളില്‍ നിന്ന് മനസിലാവുന്നത്.

ഇന്ന് ഇന്‍സ്റ്റ് സ്‌റ്റോയില്‍ സഞ്ജുവിന്റെ ഇടത് മുട്ടുകാലില്‍ ഒരു കെട്ടുള്ളതായി കാണാം. മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലും അങ്ങനെ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *