മെല്‍ബണ്‍: നിതീഷ് കുമാര്‍ റെഡ്ഡിയുടെ കന്നി ടെസ്റ്റ് സെഞ്ചുറിയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചുവന്ന് ഇന്ത്യ. 164-5 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ 221-7ലേക്ക് വീണ് ഫോളോ ഓണ്‍ ഭീഷണിയിലായെങ്കിലും എട്ടാമനായി ഇറങ്ങി സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയും ഒമ്പതാമനായി ഇറങ്ങി അര്‍ധസെഞ്ചുറി നേടിയ വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യ കരകയറി.
ആന്ധ്രാപ്രദേശിൽ നിന്നുള്ള 21 കാരനായ വലംകൈയ്യൻ ബാറ്റർ നിതീഷ് കുമാർ റെഡ്ഡി ഇന്ത്യയ്ക്കായി തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി നേടി. വെറുമൊരു സെഞ്ചുറി അല്ല, ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ച തകർപ്പൻ പ്രകടനമായിരുന്നു നിതീഷിന്റേത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീമിനെ ഫോളോ ഓൺ ഒഴിവാക്കാൻ സഹായിച്ചതും വാഷിങ്ടൺ സുന്ദറിനൊപ്പമുള്ള നിതീഷിന്റെ ഇന്നിങ്സാണ്.
ഇതിന്പിന്നാലെ എക്സ് ഹാൻഡിലിൽ ബിസിസിഐ ഇട്ട അഭിനന്ദന പോസ്റ്റാണ്ഇന്ത്യയ്ക്കായി എട്ടാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ഇറങ്ങിയ റെഡ്ഡി 171 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതമാണ് സെഞ്ചുറി നേടിയത്.
അർധ സെഞ്ചുറി നേടിയതിനുശേഷം അല്ലുവിന്റെ ‘പുഷ്പ’യിലെ ആംഗ്യമാണ് നിതീഷ് കാണിച്ചത്. ഇത് സൂചിപ്പിച്ചാണ് ബിസിസിഐയുടെപോസ്റ്റ്.ഫ്ലവറല്ല, ഫയര്‍’ എന്നത് പുഷ്പ എന്ന ചിത്രത്തിലെ ഒരു ഐക്കണിക് ഡയലോഗാണ്. നിതീഷിന്റെ പോരാട്ടവീര്യത്തെ ബിസിസിഐ മാത്രമല്ല, നിരവധി ആരാധകരും, വിദഗ്ധരും, മുൻകാല ക്രിക്കറ്റ് താരങ്ങളും അഭിനന്ദിക്കുന്നു.